CinemaGeneralLatest NewsMollywoodNEWS

സംയുക്തയുടെ യോഗാചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ

മനസിനും ശരീരത്തിനും വേണ്ടി യോഗ അഭ്യസിക്കുന്നത് നല്ലതാണ്

സിനിമയിൽ സജീവമല്ലെങ്കിലും മലയാളിയുടെ ഇഷ്ടനടിയാണ് സംയുക്ത വർമ. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സംയുക്ത വര്‍മ്മയുടെ പുതിയൊരു ചിത്രമാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. സംയുക്തയുടെ യോഗാ ചിത്രമാണിത്. മുന്‍പും യോഗാചിത്രങ്ങൾ സംയുക്ത പുറത്തുവിട്ടിരുന്നെങ്കിലും അതിനേക്കാൾ ബുദ്ധിമുട്ടായ പോസുകളാണ് ഇത്തവണത്തേതെന്നാണ് ആരാധകർ പറയുന്നത്.

യോഗ വിദഗ്ധയായ താരം യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളൊക്കെ നേരത്തേ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൈസൂരിലെ അഷ്ടാംഗ യോഗശാലയില്‍ വെച്ച് യോഗ അഭ്യസിച്ചിരുന്നെന്നും ആ സമയത്തെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതെന്നും സംയുക്ത പറഞ്ഞിരുന്നു.

മനസിനും ശരീരത്തിനും വേണ്ടി യോഗ അഭ്യസിക്കുന്നത് നല്ലതാണെന്നും ആസനങ്ങള്‍ ചെയ്യുമ്പോളുള്ള പൂർണതയില്ലായ്മയൊന്നും കാര്യമാക്കേണ്ടതില്ലെന്നും എല്ലാം സ്ത്രീകളും യോഗ അഭ്യസിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും സംയുക്ത പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button