CinemaGeneralMollywoodNEWS

ആദ്യ സിനിമ പരീക്ഷയില്‍ നിന്ന് മുങ്ങാന്‍ വേണ്ടി ചെയ്തത്, അത് ‘പ്രേമം’ അല്ല: സായ് പല്ലവി

ആറിലോ ഏഴിലോ പഠിക്കുമ്പോഴേ ഞാന്‍ ഡാന്‍സ് ചെയ്യുമായിരുന്നു

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ‘പ്രേമം’ എന്ന സിനിമയിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച സായ് പല്ലവി ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താര നായികയാണ്. താരമൂല്യമുള്ള നായികമാരില്‍ പ്രഥമ നിരയില്‍ നില്‍ക്കുന്ന സായ് പല്ലവി തമിഴ് തെലുങ്ക് ഭാഷ ചിത്രങ്ങള്‍ക്കാണ് ഇപ്പോള്‍ കൂടുതല്‍ പരിഗണന നല്‍കുന്നത്. മലയാളത്തില്‍ പ്രേമം ആണ് തന്റെ ആദ്യ സിനിമയെന്ന് പറയപ്പെടുമ്പോഴും അതില്‍ ഒരു തിരുത്ത്‌ ഉണ്ടെന്നാണ് സായ് പല്ലവിയുടെ തുറന്നു പറച്ചില്‍. ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാനിലാണ് സായ് പല്ലവി ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പഠിച്ചിരുന്ന സമയത്ത് കണക്ക് പരീക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ മുങ്ങിയതാണ് തനിക്ക് സിനിമയിലേക്കുള്ള വഴി തുറന്നതെന്ന് ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ സായ് പല്ലവി വ്യക്തമാക്കുന്നു.

‘പ്രേമമല്ല എന്റെ ആദ്യത്തെ ചിത്രം കസ്തൂരിമാനാണ്, സത്യത്തില്‍ അഭിനയിക്കാനല്ല ഞാന്‍ ആദ്യം പോയത്, കണക്ക് പരീക്ഷയില്‍ നിന്ന് മുങ്ങാനാണ്, ആറിലോ ഏഴിലോ പഠിക്കുമ്പോഴേ ഞാന്‍ ഡാന്‍സ് ചെയ്യുമായിരുന്നു. എങ്ങനെ പരീക്ഷ എഴുതാതിരിക്കാം എന്ന് തലപുകഞ്ഞിരിക്കുന്ന നേരത്താണ് എഡ്വിന്‍ എന്ന ഡാന്‍സ് മാസ്റ്റര്‍ വഴി സിനിമയിലേക്കുള്ള ക്ഷണം വരുന്നത്. മലയാള സിനിമയോട് വലിയ ബഹുമാനമാണ്. വാണിജ്യ ചിത്രങ്ങള്‍പ്പോലും അത്ര റിയലസ്റ്റിക് ആയിട്ടാണ് ഇവിടെ പറയുന്നത്. സമീപകാലത്ത് കണ്ടതില്‍ ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രം എന്നെ അത്ഭുതപ്പെടുത്തിയിരുന്നു’. സായ് പല്ലവി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button