ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രണ്ടു സിനിമകളെയും മലയാളത്തിലെ ഏറ്റവും മികച്ച കള്‍ട്ട് ക്ലാസിക് എന്ന് തന്നെ വിശേഷിപ്പിക്കാം. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ രണ്ടു ചിത്രങ്ങള്‍ കൊണ്ട് തന്നെ സംവിധാന രംഗത്ത് അത്ഭുതം കുറിച്ച ശ്രീനിവാസന്റെ ഏറ്റവും മികച്ച സിനിമയുടെ അനുഭവം പങ്കിടുകയാണ് പ്രശസ്ത ക്യാമറമാന്‍ എസ് കുമാര്‍
‘ ‘ചിന്താവിഷ്ടയായ ശ്യാമള’ ചെയ്യുന്ന സമയം. അത് ടെക്നിക്കലി മികച്ചതാവണമെന്ന് ശ്രീനിവാസന് അന്നേ നിര്‍ബന്ധമുണ്ടായിരുന്നു. അതിലെ ഫോട്ടോഗ്രാഫി വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ആ കഥ തന്നെ നമ്മളെക്കൊണ്ട് അങ്ങനെയൊരു ഫോട്ടോഗ്രാഫി ചെയ്യിച്ചതാണ്. അത്രത്തോളം മനോഹരമായിരുന്നു അതിന്റെ തിരക്കഥ. അതിലെ പല രംഗങ്ങളിലും ശ്രീനിവാസന്റെ ഇടപെടലുകള്‍ കണ്ടു അതിശയം തോന്നിയിട്ടുണ്ട്. അതിനകത്ത് ആശ്രമത്തില്‍ പോയി ശ്രീനി തിരികെ വരുന്നൊരു രംഗമുണ്ടല്ലോ, ഭാര്യ കുറെ വഴക്ക് പറയും. അതെടുക്കുമ്പോള്‍ ഞാന്‍ ചോദിച്ചിരുന്നു. ‘വഴക്ക് പറയുന്ന ഭാര്യയേക്കാള്‍ വഴക്ക് കേള്‍ക്കുന്ന ഭര്‍ത്താവിന്റെ മുഖമല്ലേ ഷൂട്ട് ചെയ്യണ്ടേതെന്ന്’. ശ്രീനി അങ്ങനെതന്നെ മതിയെന്ന് പറഞ്ഞു. അത് കഴിഞ്ഞ ശേഷം അയാള്‍ വെളിയില്‍ വന്നു കരയുന്നൊരു സീനാണ്. അത് പക്ഷെ പിറ്റേന്ന് രാത്രിയെ ഷൂട്ട് ചെയ്യുന്നുള്ളൂ. അതിനൊരുങ്ങുമ്പോള്‍ ശ്രീനി എന്നോട് പറഞ്ഞു. ‘ഞാന്‍ കരയുമ്പോള്‍ ക്യാമറ എന്റെ മുന്നില്‍ വെക്കണ്ട. സൈഡില്‍ നിന്ന് എടുത്താല്‍ മതി’. അപ്പോള്‍ ഞങ്ങള്‍ തമ്മിലുള്ള അടുപ്പം വെച്ച് ഞാന്‍ ചോദിച്ചു. ‘അതിനു ശ്രീനി കരയുമോ?’ അതിനു ശ്രീനിയുടെ മറുപടി, ‘ഞാന്‍ രാവിലെ കണ്ണാടിയുടെ മുന്നില്‍ പോയി കരഞ്ഞു നോക്കി കുമാര്‍ സത്യമായിട്ടും എനിക്ക് കരയാന്‍ പറ്റും’.അങ്ങനെയുള്ള ഒരുപാടു മുഹൂര്‍ത്തങ്ങളുണ്ട് ആ സിനിമയില്‍’.
Post Your Comments