CinemaGeneralMollywood

നമ്മുടെ നാട്ടില്‍ ബാധ്യത തീര്‍ക്കുക എന്നതാണ് ഇതിനെക്കുറിച്ച് അച്ഛനമ്മമാര്‍ പറയുന്നത്, ആ ജയറാം ചിത്രം എഴുതിയതിന് പിന്നില്‍ : രഞ്ജിത്ത് പറയുന്നു

ഈ കാര്യം വല്ലപ്പോഴുമൊക്കെ ആണ്‍കുട്ടികളുടെ കാര്യത്തിലും സംഭവിക്കാറുണ്ട്

ഹരിദാസ്‌ സംവിധാനം ചെയ്തു ജയറാം നായകനായ സൂപ്പര്‍ ഹിറ്റ് സിനിമയാണ് ‘ജോര്‍ജ്ജ് കുട്ടി കെയര്‍ ഓഫ് ജോര്‍ജ്ജ് കുട്ടി’. സിനിമ ഇറങ്ങി അതിന്റെ ഇരുപത്തിയൊന്‍പതാം വര്‍ഷം പിന്നിടുന്ന വേളയില്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തായ രഞ്ജിത്ത് ഈ സിനിമ സംഭവിക്കാനുണ്ടായ പ്രധാന കാരണത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. ജയറാം നായകനായ ചിത്രത്തില്‍ സുനിതയായിരുന്നു നായിക. തിലകന്‍, കെപിഎസി ലളിത, ജഗതി ശ്രീകുമാര്‍, കുതിരവട്ടം പപ്പു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

‘അച്ഛന്റെ ബാധ്യത പരിഹരിക്കാന്‍ മകന്‍ സ്ത്രീധനത്തിനു വേണ്ടി വിവാഹത്തിന് തയ്യാറാകുന്നതാണ് സിനിമയുടെ പ്രമേയം. അയാള്‍ എന്‍ഞ്ചീനിയറിംഗ് കോളേജില്‍ നിന്ന് ഫൈനല്‍ പരീക്ഷ കഴിഞ്ഞു വരുന്നിടത്ത് നിന്നാണ് ചിത്രത്തിന്റെ തുടക്കം. ആ സമയത്ത് ഒട്ടും ആഗ്രഹിക്കാതെ ഒരു വിവാഹത്തിന് തയ്യാറാകേണ്ടി വരുന്നു. പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ അവരുടെ ഇഷ്ടം നോക്കാതെ വിവാഹം കഴിച്ചയയ്ക്കാറുണ്ട്. നമ്മുടെ നാട്ടില്‍ ബാധ്യത തീര്‍ക്കുക എന്നതാണ് ഇതിനെക്കുറിച്ച് അച്ഛനമ്മമാര്‍ പറയുന്നത്. ഈ കാര്യം വല്ലപ്പോഴുമൊക്കെ ആണ്‍കുട്ടികളുടെ കാര്യത്തിലും സംഭവിക്കാറുണ്ട്. അവരുടെ ഇഷ്ടമോ പ്രണയമോ താല്പര്യമോ ഒന്നും നോക്കാതെ വിവാഹം കഴിക്കേണ്ടി വരുന്ന അവസ്ഥ.  അങ്ങനെ വിവാഹം കഴിക്കേണ്ടി വന്ന ആളാണ് ജോര്‍ജ്ജ് കുട്ടി. പിന്നീട് സിനിമയുടെതായ തലത്തിലേക്ക് വികസിക്കുന്നു കഥ. അമ്മായിച്ചന്‍ അയാളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതും അയാള്‍ ഒടുവില്‍ ജീവിതം തിരിച്ചു പിടിക്കുന്നതും മറ്റുമാണ് കഥയില്‍. പല ചെറുപ്പക്കാര്‍ക്കും ജോര്‍ജ്ജ് കുട്ടി എന്ന കഥാപാത്രത്തില്‍ സ്വന്തം ജീവിതത്തിന്റെ പ്രതിഫലനം തോന്നിയിട്ടുണ്ട്’.

shortlink

Related Articles

Post Your Comments


Back to top button