സുരഭി ലക്ഷ്മിക്കൊപ്പം എം80 മൂസ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ വിനോദ് കോവൂര്‍ മുന്‍കാലത്ത് തനിക്ക് നേരിട്ട നിര്‍ഭാഗ്യത്തെക്കുറിച്ച് വ്യക്തമാക്കുകയാണ്. സിനിമയിലേക്ക് ആരെങ്കിലും വിളിക്കുമ്പോള്‍ ആ സമയത്ത് താന്‍ വീട്ടില്‍ ഉണ്ടാകാറില്ലെന്നും അങ്ങനെ കുറെ സിനിമകള്‍ തനിക്ക് നഷ്ടമായെന്നും വിനോദ് കോവൂര്‍ പറയുന്നു.
‘എന്നെ വിനോദ് എന്ന് വിളിക്കുന്നവര്‍ കുറവാണ്, ഒന്നുകില്‍ മൂസ അല്ലെങ്കില്‍ കോവൂരാന്‍, സുരഭിയാണ് എന്നെ കോവൂരാന്‍ ആക്കിയത്, എനിക്ക് സിനിമയില്‍ ഒരു ഭാഗ്യക്കേടുണ്ട്, സിനിമയിലേക്ക് ആരെങ്കിലും വിളിക്കുമ്പോള്‍ കറക്റ്റ് ആ സമയത്ത് ഞാന്‍ വീട്ടിലുണ്ടാകില്ല, അങ്ങനെ കുറെ അവസരങ്ങള്‍ ജസ്റ്റ് മിസായപ്പോള്‍ ചില കൂട്ടുകാര്‍ പറഞ്ഞു, ‘ഇഞ്ഞി കാടാമ്പുഴ പോയി ഒരു ജസ്റ്റ് മുട്ട അടിക്കേന്ന്’, പക്ഷെ ഓരോയിടത്ത് തഴയപ്പെടുമ്പോഴും ഒരു നല്ല കാലം വരുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു’. വിനോദ് കോവൂര്‍ പറയുന്നു.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങളിലെ വേഷമാണ് വിനോദ് കോവൂരിന് കരിയര്‍ ബ്രേക്കായത്. പിന്നീട് ഉസ്താദ് ഹോട്ടല്‍, പുണ്യാളന്‍ അഗര്‍ബത്തീസ് തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലും വിനോദ് കോവൂര്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
Post Your Comments