ഹോളിവുഡ് സിനിമ നിര്‍മാതാവും മിറാമാക്സ് സ്റ്റുഡിയോയുടെ സ്ഥാപകനുമായ ഹാര്‍വി വെയ്ന്‍സ്റ്റെനിനെ 23 വര്‍ഷം കഠിനതടവിന് കോടതി ശിക്ഷിച്ചു. ലൈംഗിക പീഡന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
രണ്ടുവര്‍ഷമായി മീ ടൂ ആരോപണങ്ങളില്‍ 67കാരനായ ഹാര്‍വിയുടെ പേര് നിറഞ്ഞുനില്‍ക്കുകയായിരുന്നു. നടിമാരായ ലൂസിയ ഇവാന്‍സ്, സല്‍മ ഹയെക്ക് എന്നവരടക്കം 12-ല്‍ അധികം സ്ത്രീകളാണ് ഹാര്‍വിക്കെതിരെ ലൈംഗികമായി ചൂഷണം ചെയ്തെന്നാരോപിച്ച് രംഗത്ത് വന്നത്.
എന്നാല്‍, ഉഭയകക്ഷി സമ്മതമില്ലാതെ താന്‍ ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നും ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ജസ്റ്റിസ് ജെയിംസ് എ ബര്‍കിന്റെ നേതൃത്വത്തിലാണ് മാന്‍ഹാട്ടന്‍ സുപ്രീംകോടതിയില്‍ വിധി പ്രഖ്യാപനം നടന്നത്. മീ ടൂ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വെയ്ന്സ്റ്റെന് തടവുശിക്ഷ ലഭിച്ചതിനെ വിവിധ വനിതാവകാശ സംഘടനകള്‍ സ്വാഗതം ചെയ്യുകയും ചെയ്തു.
Post Your Comments