മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് മുമ്പ് ഇന്ത്യന്‍ നേവല്‍ ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക പ്രദര്‍ശനം നടത്താനുദ്ദേശിക്കുന്നുണ്ടെന്ന് പറയുകയാണ് നടന് മോഹന്‍ലാല്‍.
മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഈ കാര്യം പറഞ്ഞത്. ഇന്ത്യയുടെ ആദ്യത്തെ നേവല്‍ കമാന്‍ഡര്‍ എന്ന ബഹുമതിക്ക് അര്‍ഹനാണ് കുഞ്ഞാലി. മാര്‍ച്ച് 19ന് ഇന്ത്യന്‍ നേവിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക ഷേം ഒരുക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം
അതേസമയം സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ മരക്കാര്‍ അടക്കമുള്ള സിനിമകളുടെ റിലീസ് മാറ്റി വെച്ചിരിക്കുകയാണ്. നേരത്തെ മാര്‍ച്ച് 26 ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.
അഞ്ചു ഭാഷകളില്‍ ആയി അന്‍പതില്‍ അധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാര്‍. കുഞ്ഞാലി മരക്കാരായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം ആരാധകര്‍ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.മലയാള സിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
Post Your Comments