
ആരോഗ്യ മന്ത്രി കെ കെ ശൈലജക്കെതിരെ നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെ വിമർശിച്ച് സംവിധായകൻ എം.എ. നിഷാദ്. ലോകം മുഴുവനും ഒരു മഹാമാരിയെപ്പറ്റി ആകുലപ്പെട്ട് കഴിയുമ്പോൾ വൃത്തികെട്ട രാഷ്ട്രീയം കളിക്കരുതെന്നും നിഷാദ് പറയുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഈ കാര്യം പറയുന്നത്.
കുറിപ്പിന്റെ പൂർണരൂപം…………………..
ശ്രീ രമേശൻ , ഒരിക്കൽ ദീർഘകാലം കേരളത്തിന്റെ പ്രതിപക്ഷ നേതാവായിട്ടിരിക്കാൻ അങ്ങേയ്ക്ക് ആശംസ അറിയിച്ചിരുന്നു ഈയുളളവൻ..ആ അഭിപ്രായം ഞാൻ തിരുത്തുന്നു…
അങ്ങ് അതുക്കും മേലെയാണ്… ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ,ആയിക്കൂടാ എന്ന് താങ്കൾ വീണ്ടും വീണ്ടും തെളിയിക്കുന്നു…രാഷ്ട്രീയ വിദ്യാർത്ഥികൾക്ക്, ഒരു റഫറൻസാണ് അങ്ങ്..പ്രത്യേകിച്ച് അങ്ങയുടെ പത്രസമ്മേളനങ്ങളും,പ്രസ്താവനകളും.. അങ്ങ് കോൺഗ്രസിന്റെ പോരാളിയാകണമെന്നാണ് എന്റെ ഒരു ഇത്..
ലോകം മുഴുവനും ഒരു മഹാമാരിയെപ്പറ്റി ആകുലപ്പെട്ട് കഴിയുമ്പോൾ, ഒരുതരം ചീപ്പ് രാഷ്ട്രീയം കളിക്കുന്ന അങ്ങേക്കിരിക്കട്ടെ ഒരു കുതിരപവൻ… കേരള സർക്കാറും,നമ്മുടെ ആരോഗ്യമന്ത്രിയും, ഈ നാട്ടിലെ ജനങ്ങളും ലോകത്തിന് മാതൃകയാകുമ്പോൾ, ഒരുമാതിരി കുത്തിതിരുപ്പുകളുമായി അങ്ങെത്തുമ്പോൾ ജനം നിങ്ങളെ പുച്ഛിച്ച് തള്ളുന്ന കാഴ്ച്ചയാണ്, ഇന്നിന്റെ പ്രത്യേകത..
ഒന്നാം ക്ളാസ്സിലെ കുട്ടികൾ കല്ല് പെൻസിലിന് വേണ്ടി വഴക്കിടാറുണ്ട്…ആ കുട്ടികളേക്കാളും പക്വതക്കുറവാണ് അങ്ങയുടെ പ്രവർത്തിയിൽ കാണുന്നത്.. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ…
അടുത്ത തവണയും കൂടി പ്രതിപക്ഷ നേതാവാൻ ഇതൊന്നും പോരാ.. കുഞ്ഞാലികുട്ടി ആ സ്ഥാനത്തിലേക്കുളള മത്സരത്തിലാണ്…അങ്ങ് വിമർശിക്കണം സർക്കാറിനെ… ഇത് പോലെ തന്നെ…എല്ലാവിധ ആശംസകളും നേരുന്നു…
Post Your Comments