ഒരു പിടി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട നടനാണ് സന്തോഷ് ജോഗി. ജീവിതത്തിലെ ഏതോ ഒരു നിമിഷത്തില്‍ മരണത്തെ സ്വയം തേടുകയായിരുന്നു സന്തോഷ്. മക്കളുടെ പിറന്നാളിന് സന്തോഷിന്റെ ഓർമകൾ പങ്കുവച്ച് സന്തോഷിന്റെ ഭാര്യ ജിജി ഫെയ്സ്ബുക്കിൽ കുറിച്ച വരികളാണ് വൈറൽ. രണ്ടു വർഷത്തെ ഇടവേളയിൽ ഒരേ ദിവസമാണ് ജിജിയുടെയും സന്തോഷിന്റെയും രണ്ടു പെൺമക്കളും ജനിച്ചത്.
‘പപ്പൂ…. നമ്മുടെ രണ്ട് ചുന്ദരിക്കുട്ടികളുടേയും പിറന്നാളാണിന്ന്… രണ്ടു വർഷത്തിന്റെ കൃത്യമായ ഇടവേളയിൽ 2006 മാർച്ച് 11 നും 2008 മാർച്ച് 11 നുമായി നമ്മുടെ ഉയിരിലേക്ക് പിറന്നുവീണ കുഞ്ഞിപ്പെണ്ണുങ്ങൾ, ഇന്നിപ്പോഴിങ്ങനെ പതിനാലുകാരിയും പന്ത്രണ്ടുകാരിയുമായി ,നമ്മളേക്കാൾ വലിയവരായി നിൽക്കുന്നു…! നീ ഒപ്പമില്ലാത്ത പത്തു വർഷങ്ങൾ … നീയവശേഷിപ്പിച്ച ശൂന്യത… നീയുണ്ടായിരുന്നെങ്കിലെന്ന കാല്പനികത….. എല്ലാറ്റിനുമിടയിൽ അവർ വളരുന്നു… മിടുക്കിക്കുട്ടികളാണ് പപ്പൂ… സത്യമായും എനിക്കറിയാം, you are missing them…. നിന്റെയും ചേർത്ത് രണ്ടാളുടേയും തിരുനെറ്റിയിൽ കൊടുത്തിട്ടുണ്ട് നിറയെ ഉമ്മകൾ….’- ജിജി കുറിച്ചു
Post Your Comments