സൂപ്പർ താരം കാജൽ അ​ഗർവാൾ മലയാളത്തിലേക്ക്?; ​ദുൽഖറിന്റെ നായികയായെന്ന് സൂചന

മലയാളത്തിലും, തമിഴിലും ചിത്രം റിലീസ് ചെയ്യും

മിന്നും താരം കാജൽ അ​ഗർവാൾ മലയാളത്തിലേക്ക്, തിയേറ്ററുകളില്‍ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്ന കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ എന്ന തമിഴ് സിനിമക്ക് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന തമിഴ് സിനിമ ചിത്രീകരണം ആരംഭിച്ചു. ‘ഹേയ് സിനാമിക’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തെന്നിന്ത്യന്‍ സിനിമയിലെ പ്രശംസ്ത നൃത്ത കൊറിയോഗ്രാഫര്‍ ആയ ബ്രിന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ്.

ഹേയ് സിനാമികയിൽ ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം കാജല്‍ അഗര്‍വാളും അദിഥി റാവു ഹൈദരിയും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. പ്രണയ കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പാര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മലയാളത്തിലും, തമിഴിലും ചിത്രം റിലീസ് ചെയ്യും.

ഹേയ് സിനാമികക്ക് വേണ്ടി പ്രീത ജയറാമന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ഒരുക്കുന്നത് മലയാളി കൂടിയായ ഗോവിന്ദ് വസന്തയാണ്. ഈ വര്‍ഷം തന്നെ റിലീസ് തീരുമാനിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് റിലയന്‍സ് എന്റര്‍ടൈന്‍മെന്റ് ആണ്.

Share
Leave a Comment