സിനിമയില്‍ വരുന്ന സമയത്ത് തനിക്കും തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷി. ഒരിക്കല്‍ ഒരു നടന് കുട പിടിച്ചു കൊടുത്ത അവസരത്തില്‍ ‘ഇങ്ങനെയാണോ കുട പിടിക്കുന്നതെന്ന്’ ചോദിച്ച് ആ നടന് ചീത്ത വിളിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ അവിടെ ഒന്നും മിണ്ടാതെ നില്ക്കുകയല്ല ചെയ്തതെന്നും ജോഷി പറയുന്നു. സിനിമയില്‍ പണ്ടുണ്ടായിരുന്നവരൊക്കെ നല്ലവരെന്നും ഇപ്പോഴുള്ളവര്‍ മോശമാണെന്നും ഒരു പറച്ചില് ഉണ്ടെന്നും എന്നാല്‍ അത് തികച്ചും തെറ്റാണെന്നും ജോഷി തന്റെ അനുഭവം വിവരിച്ചു കൊണ്ട് വ്യക്തമാക്കുന്നു.
ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ നിന്ന്
‘ഇപ്പോഴുള്ളവര്‍ക്ക് സങ്കല്പ്പിക്കാന് പോലും കഴിയാത്ത അനുഭവങ്ങള്‍ അക്കാലത്ത് ഉണ്ടായിട്ടുണ്ട്. സിനിമയില്‍ പണ്ട് ഉണ്ടായിരുന്നവര്‍ നല്ലവരും ഇപ്പോഴുള്ളവര്‍ മോശക്കാരും എന്നൊരു പറച്ചിലുണ്ട്. അതൊന്നും ശരിയല്ല. എനിക്ക് തോന്നുന്നത് ഇപ്പോഴുള്ളവര്‍ കുറച്ചുകൂടി ജെന്റില്‍ ആയിട്ടാണ് കാര്യങ്ങള്‍ കാണുന്നത് എന്നതാണ്. പണ്ടുള്ളവര്‍ക്ക് നല്ല പ്രതിഭയുണ്ടായിരുന്നു. പക്ഷെ അത് എങ്ങനെ ഉപയോഗിക്കണം എന്നവര്‍ക്ക് അറിയില്ല. സെറ്റിലുള്ളവരോടൊക്കെ മോശമായി പെരുമാറും. ‘ഒരിക്കല്‍ ഒരു നടന് ഞാന്‍ മേക്കപ്പ് ചെയ്തു കൊടുത്തു, ഡ്രസ് ഇട്ടു, സെറ്റിലേക്ക് ലേശം ദൂരമുണ്ട്. ഞാന്‍ കുട പിടിച്ച് അയാളെ കൊണ്ട് പോകുന്നു. ഇടയ്ക്ക് വെച്ച് അയാള്‍ എന്നെ ഒരു മുട്ടന്‍ ചീത്ത വിളിച്ചിട്ട് പറഞ്ഞു, ‘ഇങ്ങനെയാണോടാ കുടപിടിക്കുന്നത്?’, അതെ ചീത്ത ഞാന്‍ തിരിച്ചു വിളിച്ചിട്ട് ചോദിച്ചു ‘പിന്നെ എങ്ങനെയാടാ കുട പിടിക്കേണ്ടത്?’. എന്നിട്ട് ഞാന്‍ കുടയും കൊണ്ട് പോയി. അയാള്‍ നനഞ്ഞു കുതിര്‍ന്നു സെറ്റിലെത്തി സംവിധായകനോട് പരാതി പറഞ്ഞു. അദ്ദേഹത്തിന് കാര്യം മനസ്സിലായത് കൊണ്ട് മറ്റു കുഴപ്പമൊന്നും ഉണ്ടായില്ല’. ജോഷി പറയുന്നു
Post Your Comments