മിറാമാക്സ് സ്റ്റുഡിയോയുടെ സ്ഥാപകനും ഹോളിവുഡ് സിനിമ നിര്‍മാതാവുമായ ഹാര്‍വി വെയ്ന്‍സ്റ്റെനിനെ ലൈംഗിക പീഡന കേസില്‍ 23 വര്‍ഷം കഠിനതടവിന് കോടതി ശിക്ഷിച്ചിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി ഗായിക ചിന്മയി. തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ മീ ടൂ ആരോപണങ്ങളുയര്‍ത്തി വാര്‍ത്തയില്‍ ഇടം നേടിയ ഗായികയാണ് ചിന്മയി.
‘വെയ്ന്സ്റ്റെയ്ന് ഇന്ത്യയില്‍ ജനിക്കണമായിരുന്നു. പ്രത്യേകിച്ച് തമിഴ്നാട്ടില്‍. സിനിമാതാരങ്ങള്ക്കൊപ്പവും രാഷ്ട്രീയക്കാര്‍ക്കൊപ്പവും പാര്‍ട്ടികളില്‍ പങ്കുകൊണ്ട് അടിച്ചുപൊളിച്ച് ഇപ്പോള്‍ ഇങ്ങനെ നടക്കുന്നുണ്ടാകും. രാഷ്ട്രീയ പാര്‍ട്ടികളുടെ നൂറു ശതമാനം പിന്തുണയോടെ.’ ചിന്മയി ട്വീറ്റ് ചെയ്തു. വെയ്ന്‍സ്റ്റെയ്നെ ജയിലിലേക്ക് അയക്കാന്‍ കാരണക്കാരായ സ്ത്രീകളും അവര്‍ക്കൊപ്പം നിന്ന മാധ്യമങ്ങളും പ്രതീക്ഷ നല്‍കുന്നുവെന്നും നിങ്ങളാണ് നായകരെന്നും ചിന്മയി പോസ്റ്റിലൂടെ പറയുന്നു. കൈലാഷ് ഖേറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച ഗായിക സോന മൊഹപത്രയുടെ ട്വീറ്റും ചിന്മയി ഷെയര്‍ ചെയ്തിട്ടുണ്ട്.
Post Your Comments