
മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് പേളി മാണി. ഇപ്പോഴിതാ താരത്തിന്റെ പുതിയ മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ടെലിവിഷനിൽ എത്തിയപ്പോൾ മുതൽ പ്രേക്ഷകർ കണ്ട പേളിയിൽ നിന്നും അപ്പാടെ മാറിയ മറ്റൊരു പേളിയെ ആണിപ്പോൾ പ്രേക്ഷകർ കാണുന്നത്. ചുരുളൻ മുടിക്കാരിയായ താരത്തിന്റെ പുതിയൊരു ചിത്രമാണ് സോഷ്യൽ മീഡിയ ഇപ്പോൾ ആഘോഷമാക്കിയിരിക്കുന്നത്.
View this post on Instagram
“എനിക്ക് നീണ്ട മുടിവന്നാൽ” എന്ന ക്യാപ്ഷ്യനോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. മാത്രമല്ല ഇത് ഹെയർ എക്സ്റ്റൻഷൻ ആണെന്നും ചിത്രം പങ്കുവെച്ച് താരം കുറിച്ചു.ചുരുളൻ മുടി ആണെങ്കിലും അല്ലെങ്കിലും ഞങ്ങളുടെ പേളി ക്യൂട്ട് ആണെന്നാണ് ചിലർ പറയുന്നത്. എന്നാൽ നീണ്ട മുടിയെക്കാൾ ചുരുളൻ മുടിക്കാരിയാണ് കൂടുതൽ ഭംഗി എന്നും മറ്റ് ചിലർ പറയുന്നു.
അൽപ്പ നാളത്തെ ഇടവേളയ്ക്കു ശേഷം മലയാള ടെലിവിഷൻ മേഖലയിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് പേളി മാണി ഇപ്പോൾ. ഫണ്ണി നൈറ്റ്സ് വിത്ത് പേളി മാണി എന്ന് പേരിട്ടിരിക്കുന്ന ഷോ മാർച്ച് 14 മുതൽ ശനി, ഞായർ ദിവസങ്ങളിൽ രാത്രി 9 മണി മുതൽ സ്വന്തം Zee കേരളം ചാനലിൽ സംപ്രേക്ഷണം ആരംഭിക്കും.
Post Your Comments