CinemaGeneralLatest NewsMollywoodNEWS

എന്റെ കണ്ണിന്റെ അവസ്ഥ അദ്ദേഹത്തിന് അറിയാമായിരുന്നു, എന്നിട്ടും കണ്ണിൽ മുളക് തേച്ചത് എന്തിനായിരുന്നു; ബിഗ് ബോസ്സില്‍ തിരിച്ചെത്തിയ രേഷ്മ പറയുന്നു

ദേഷ്യത്തില്‍ ഉള്ളപ്പോള്‍ പോലും രജിത് അങ്ങനെ ചെയ്‍തില്ല

ബിഗ് ബോസ് പ്രേക്ഷകരും സോഷ്യൽ മീഡിയയും ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് രേഷ്മ-രജിത് വിഷയമാണ്. രേഷ്മയോട് രജിത് ചെയ്ത ക്രൂരതയും ഇതേത്തുടര്‍ന്ന് രജിത്തിന് ഷോയില്‍ നിന്ന് താത്കാലികമായി പുറത്താകേണ്ടിവന്നതുമെല്ലാം സജീവ ചര്‍ച്ചയായി ഉയര്‍ന്നുവന്നു. എന്നാല്‍ ഏറ്റവും പുതിയ എപ്പിസോഡില്‍ ചികിത്സ കഴിഞ്ഞ് ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തിയ രേഷ്മയെയാണ് പ്രേക്ഷകര്‍ കണ്ടത്.

സ്‍കൂളുമായി ബന്ധപ്പെട്ട ഒരു ടാസ്‍ക്കിനിടയിലാണ് രജിത് രേഷ്‍മയുടെ കണ്ണില്‍ മുളക് തേച്ചത്. സംഭവം വലിയ പ്രശ്‍നമായതോടെ രേഷ്‍മയെ ചികിത്സയ്‍ക്കായി പ്രവേശിപ്പിച്ചു. രജിത്തിനെ തല്‍ക്കാലത്തേയ്‍ക്ക് പുറത്താക്കുന്നതായും ബിഗ് ബോസ് അറിയിച്ചു. രജിത്തിനെ പുറത്താക്കിയെന്ന് അറിഞ്ഞയുടൻ ബിഗ് ബോസ് വീട്ടില്‍ അതിനെക്കുറിച്ച് ചര്‍ച്ചയിലായിരുന്നു എല്ലാവരും. എന്തുകൊണ്ടാണ് രജിത് അങ്ങനെ ചെയ്‍തത് എന്നായിരുന്നു ഇവർ പറയുന്നത്.

അതിനിടയിലായിരുന്നു രേഷ്‍മ ബിഗ് ബോസ്സിലേക്ക് തിരിച്ചെത്തിയത്. സംഭവത്തെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് രേഷ്‍മയോട് ബിഗ് ബോസ് ചോദിച്ചു. എന്ത് പറയാൻ, എന്തുകൊണ്ടാണ് അയാള്‍ അങ്ങനെ ചെയ്‍തത് എന്ന് രേഷ്‍മ ചോദിച്ചു. ദേഷ്യത്തില്‍ ഉള്ളപ്പോള്‍ പോലും രജിത് അങ്ങനെ ചെയ്‍തില്ല. കണ്ണിൽ മുളക് തേച്ചത് എന്തിനായിരുന്നു. അത് ഗൌരവമുള്ള കാര്യമാണ് എന്നും രേഷ്‍മ പറഞ്ഞു. എന്നാൽ അതുകൊണ്ട് തന്നെയാണ് രജിത്തിനെ തല്‍ക്കാലത്തേയ്‍ക്ക് പുറത്താക്കിയതെന്ന് ബിഗ് ബോസ് പറഞ്ഞു. ആ സമയത്താണ് രജിത് പുറത്താക്കപ്പെട്ടത് രേഷ്‍മ അറിയുന്നത്. താൻ എന്തുപറയാൻ എന്നായിരുന്നു രേഷ്‍മയുടെ മറുപടി.

പിന്നീട് ബിഗ് ബോസ് വീട്ടിനുള്ളില്‍ രേഷ്‍മ കയറിയപ്പോള്‍ ആകെ ശോകമൂകമായിരുന്നു രംഗം. തന്നോട് എന്തിനാണ് അങ്ങനെ ചെയ്‍തത് എന്ന് ചോദിക്കണമെന്നുണ്ടായിരുന്നുവെന്ന് രേഷ്‍മ പറഞ്ഞു. തന്റെ കണ്ണിന്റെ അവസ്ഥ അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നിട്ടും അങ്ങനെ ചെയ്‍തു രേഷ്മ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button