CinemaGeneralLatest NewsMollywoodNEWS

ഒരു വർഷത്തിൽ തന്നെ രണ്ട് വിവാഹ വാര്‍ഷികം ആഘോഷിക്കാനുള്ള ഭാഗ്യമുണ്ട് ; മാഷുറയ്ക്ക് വിവാഹ വാര്‍ഷിക ആശംസകൾ നേർന്ന് ബഷീര്‍ ബഷി

തങ്ങളേക്കാള്‍ കൂടുതല്‍ സന്തോഷത്തോടെ എല്ലാത്തിനും മുന്നില്‍ നിന്നത് ആദ്യ ഭാര്യ സുഹാനയായിരുന്നുവെന്നും ബഷീര്‍ പറയുന്നു

ബിഗ് ബോസ് സീസൺ ഒന്നിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരമാണ് ബഷീര്‍ ബഷി. മോഡലിംഗിലും അഭിനയത്തിലും സജീവമായ ബഷീർ ബിഗ് ബോസിൽ എത്തിയതോടയാണ് താരത്തിന്റെ കരിയര്‍ തന്നെ മാറിയത്. രണ്ട് ഭാര്യമാര്‍ക്കൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ് ബഷീര്‍ ബഷി.

 

 

View this post on Instagram

 

Happy 2nd Anniversary to the woman who gives me more love every day than I even deserve. Let’s make our marriage more awesome! ? Love You Nando Bangaar Penjaayiii @mashura_basheer ???❤️???????❤️

A post shared by Basheer Bashi (@basheer_bashi) on

ഇപ്പോഴിതാ രണ്ടാമത്തെ ഭാര്യയായ മാഷുറ ജീവിതത്തിലേക്ക് കടന്നുവന്നിട്ട് രണ്ട് വര്‍ഷമായെന്ന് പറയുകയാണ് താരം. മാഷുറയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രവും പോസറ്റ് ചെയ്തായിരുന്നു ബഷീര്‍ വിവാഹ വാര്‍ഷിക ആശംസകൾ നേര്‍ന്നത്. താന്‍ അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്‌നേഹമാണ് മാഷുറ നല്‍കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

ഒപ്പം വിവാഹ വാര്‍ഷിക ആഘോഷത്തിന്റെ വീഡിയോയും പുറത്ത് വന്നിരുന്നു. വീഡിയോയിൽ  തങ്ങളേക്കാള്‍ കൂടുതല്‍ സന്തോഷത്തോടെ എല്ലാത്തിനും മുന്നില്‍ നിന്നത് ആദ്യ ഭാര്യ സുഹാനയായിരുന്നുവെന്നും ബഷീര്‍ പറയുന്നു. മഷൂറയുടെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ആഘോഷ വീഡിയോ പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കല്ലുമ്മക്കായ വെബ് സീരീസില്‍ മാഷുറയും സുനൈനയും മക്കളുമൊക്കെ പ്രത്യക്ഷപ്പെടാറുണ്ട്. കുടുംബത്തിലെ രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് കല്ലുമ്മക്കായ ഒരുക്കുന്നത്. ഇടയ്ക്ക് അതിഥികളും ഈ വെബ് സീരീസില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

shortlink

Related Articles

Post Your Comments


Back to top button