ഒന്നാം വിവാഹവാർഷികം ആഘോഷമാക്കി താരദമ്പതികളായ ആര്യയും സയേഷയും. അടുത്ത സുഹൃത്തുക്കൾക്കൊപ്പം വിദേശത്ത് വച്ചാണ് തങ്ങളുടെ വിവാഹവാർഷികം ആഘോഷിച്ചത്.
കഴിഞ്ഞ വർഷം ഹൈദരാബാദില്‍ വച്ചായിരുന്നു ആര്യയും സയേഷയും വിവാഹിതരായത്. ഗജനികാന്ത് എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും പ്രണയത്തിലായത്.
ഗജനികാന്ത്, കാപ്പാൻ തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിലൂടെ തങ്ങളുടെ പ്രണയം പുറത്തുവിട്ട താരങ്ങൾ 2019 മാർച്ച് 11ന്
വിവാഹിതരാവുകയായിരുന്നു. ആര്യയും സയേഷയും ഒന്നിച്ചഭിനയിച്ച പുതിയ ചിത്രമായ ടെഡി റിലീസിനായി ഒരുങ്ങുകയാണ്. ശക്തി സൗന്ദർരാജനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Post Your Comments