ഇന്ത്യന്‍ സിനിമയിലെ മികച്ച അഭിനയ ഇതിഹാസങ്ങളുടെ പേര് പരാമര്‍ശിച്ച് നടന്‍ വിജയരാഘവന്‍. പണ്ടത്തെ അമിതാബ് ബച്ചനേക്കാള്‍ താന്‍ ഇഷ്ടപ്പെടുന്നത് ഈ കാലഘട്ടത്തിലെ അമിതാബ് ബച്ചനെയാണെന്നും വിജയ രാഘവന്‍ പറയുന്നു. നസറുദീന്‍ ഷാ, ഓംപുരി, നെടുമുടി വേണു, ഭരത് ഗോപി തുടങ്ങിയവരൊക്കെ അഭിനയത്തിന്റെ കാര്യത്തില്‍ എന്നും തന്നെ ഞെട്ടിച്ചിട്ടുള്ളവരാണെന്നും അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ വിജയരാഘവന്‍ പങ്കുവയ്ക്കുന്നു.
‘ഭരത് ഗോപിയുടെ കൂടെ വളരെ ചെറിയ ഒരു വേഷത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം വളരെ സീരിയസായ മനുഷ്യനാണ്. തമാശയൊന്നും പറയില്ല. പക്ഷെ അഭിനയത്തിന്റെ സമയമാകുമ്പോള്‍ വരുന്ന മാറ്റം അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അത് പോലെ നെടുമുടി വേണു നസറുദീന്‍ ഷാ, ഓംപുരി ഇവരെയൊക്കെ ഇഷ്ടമാണ്. പണ്ടത്തെ അമിതാബ് ബച്ചനെക്കാള്‍ ഇപ്പോഴത്തെ ബച്ചനെയാണ് ഇഷ്ടം. സിനിമയിലെത്തണമെങ്കില്‍ പ്രേം നസീറിനെ പോലെ സുന്ദരനാകണമെന്ന് കരുതിയ കാലത്താണ് കുതിരവട്ടം പപ്പുവിന്റെ വരവ്. നടനുവേണം എന്ന് കരുതിയിരുന്ന സൗന്ദര്യമില്ല, നല്ല ശബ്ദമില്ല, പക്ഷെ അദ്ദേഹം ചെയ്തിട്ട് പോയ കഥാപാത്രങ്ങള്‍ ആര്‍ക്കെങ്കിലും ചെയ്യാന്‍ പറ്റുന്നതാണോ? കാര്യം വ്യക്തമാണ് നടനാകാന്‍ കഴിവ് മാത്രം മതി.’
Post Your Comments