താന്‍ അഭിനയിച്ച വലിയ സിനിമകള്‍ തന്നെയാണ് തന്നെ ശ്രദ്ധേയനാക്കിയതെന്ന് നടന് ടോവിനോ തോമസ്. തനിക്ക് ആരാധകര്‍ ഇല്ലെന്നും താന്‍ നായകനായി അഭിനയിക്കുന്ന സിനിമകളെ ഫോളോ ചെയ്യുന്നവര്‍ തന്നെ സ്നേഹിക്കുന്നവരാണെന്നും ടോവിനോ പറയുന്നു. ലൂസിഫര്‍’, ‘ലൂക്ക പോലെയുള്ള സിനിമകള്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായപ്പോള്‍ എന്നെ ഇതുവരെ ശ്രദ്ധിക്കാതിരുന്ന പ്രേക്ഷകര്‍ കൂടി തന്റെ സിനിമകള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയെന്നും ടോവിനോ അടുത്തിടെ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ പങ്കുവയ്ക്കുന്നു
‘മൂന്ന് വര്‍ഷം കൊണ്ട് ഇരുപത് സിനിമയില്‍ ഞാന്‍ അഭിനയിച്ചു. ഇത് പലതരത്തിലും പല വിഭാഗത്തിലും പെട്ട സിനിമകളായിരുന്നു. ‘ലൂസിഫര്‍’ എന്റെ ആദ്യ സിനിമയാണോ എന്ന് ചോദിച്ച എത്രയോ പേരുണ്ട്. ടോവിനോ എന്ന നടനെ അവര്‍ ആദ്യം ശ്രദ്ധിക്കുന്നത് ലൂസിഫറിലാണ്. ‘ലൂക്ക’ കണ്ട എത്രയോപേര്‍ എന്നോട് പ്രണയം നന്നായി അഭിനയിക്കുന്നുണ്ട് എന്ന് പറഞ്ഞു. അതിനു ശേഷമാണ് അവരില്‍ പലരും ‘മായനദി’ കണ്ടത്. എന്നെ പിന്തുടരുന്നവര് എന്റെ ആരാധകരൊന്നുമല്ല. എന്നെ സ്നേഹിക്കുന്നവരെന്നു അവരെ വിളിക്കാം. ‘ലൂസിഫര്‍’, ‘ലൂക്ക’, ‘ഓസ്കാര്‍’, ‘വൈറസ്’, ‘ഉയരെ’ പോലെയുള്ള സിനിമകള്‍ കണ്ടത് എന്നെ ഇതുവരെ ശ്രദ്ധിക്കാത്ത പ്രേക്ഷകര്‍ കൂടിയാണ്. വലിയ സിനിമകളുമായി ചേര്‍ന്ന് നില്ക്കുമ്പോള് സ്വാഭാവികമായും ശ്രദ്ധിക്കപ്പെടും’.
Post Your Comments