ജഗതി ശ്രീകുമാറിന്റെ മകള്‍, സാക്ഷാൽ മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി ശ്രീകുമാർ , കഴിഞ്ഞ വർഷമായിരുന്നു താരത്തിന്റെ വിവാഹം, ജഗതിയുടെ മകൾ എന്നതിലുപരി അഭിനയത്തിലും അവതരണത്തിലും ബിഗ് ബോസ് മത്സരാർത്ഥി ശ്രീലക്ഷ്മി പ്രേക്ഷകരുടെ സ്വന്തം താരം തന്നെയാണ്സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടുന്ന പോസ്റ്റുകൾ ഒക്കെ ക്ഷണ നേരം കൊണ്ട് വൈറൽ ആകാറുണ്ട്, ഇപ്പോൾ താരം പങ്ക് വച്ച ഒരു ഫോട്ടോയും, അതിൽ വന്ന കമന്റുകളുമാണ് ഏറെ വൈറൽ ആയിരിക്കുന്നത്.
അതി സുന്ദരിയായി, തന്റെ പുഞ്ചിരിച്ചുകൊണ്ടുള്ള ചിത്രത്തിന് അറബിയിലാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. മൈ ദുബായ്, ഹാഷ്ടാഗ് ആവശ്യമില്ല തുടങ്ങിയ ഹാഷ് ടാഗുകളോടെ പങ്കിട്ട ചിത്രത്തിന് നിരവധി ആരാധകരാണ് ലൈക്കും കമന്റ്സും പങ്കിടുന്നത്. ഫോട്ടോയ്ക്ക് ലഭിച്ച കമന്റുകളിൽ ഒരെണ്ണമാണ് ഇപ്പോൾഏറെ ശ്രദ്ധിക്കപെടുന്നത്.
ചിത്രത്തിന് കമന്റായി ആരാധകൻ, ” കുറച്ച് വർഷം മുൻപ് മലയാള സിനിമയിലെ ഹാസ്യ കുലപതിയുടെ മകളെ കാണണം എന്ന് പറഞ്ഞപ്പോ തേവര കോളേജിനടുത്ത് ഹോട്ടൽ നടത്തുന്ന അജി ചേട്ടൻ അണ് ശ്രീലക്ഷമിയെ രാവിലെ കോളേജിലേക്കുള്ള നടത്തത്തിൽ കാണിച്ചു തന്നത്” എന്നാണ് നൽകിയ കമന്റ്, ഇതിന് ശ്രീലക്ഷ്മി ചിരിച്ചു കൊണ്ടാണ് മറുപടി നൽകിയത്.
ഇക്കഴിഞ്ഞ വർഷമാണ് ശ്രീലക്ഷ്മി നീണ്ട കാലത്തേ പ്രണയത്തിനൊടുവിൽ വിവാഹിതയാകുന്നത്, ദുബായിൽ കൊമേഴ്സ്യൽ പൈലറ്റായ ജിജിൻ ആണ് ശ്രീലക്ഷ്മിയുടെ ഭർത്താവ്.
https://www.instagram.com/p/B8_rM6EJLWE/?utm_source=ig_web_copy_link
Post Your Comments