GeneralKollywoodMollywoodNEWS

തമിഴില്‍ ഞാന്‍ താരമായതിന് പിന്നില്‍ മമ്മൂട്ടിയും മോഹന്‍ലാലും : സത്യരാജ് വെളിപ്പെടുത്തുന്നു

'നന്‍പനി'ലും വ്യത്യസ്തമായിരുന്നു ഗെറ്റപ്പ്

മലയാള സിനിമ തനിക്ക് നല്‍കിയ സൗഭാഗ്യത്തെക്കുറിച്ച് തമിഴ് സൂപ്പര്‍ താരം സത്യരാജ്. മമ്മൂട്ടി മലയാളത്തില്‍ അഭിനയിച്ചു സൂപ്പര്‍ ഹിറ്റാക്കിയ സിനിമകളാണ് തന്നെ തമിഴിലെ താരമാക്കിയതെന്ന് സത്യരാജ്. അത് പോലെ താന്‍ നായകനായ മോഹന്‍ലാല്‍ സിനിമകളുടെ റീമേക്കും തനിക്ക് വലിയ ഒരു സൂപ്പര്‍ താര പരിവേഷം നല്‍കിയെന്ന് സത്യരാജ് തുറന്നു പറയുന്നു. രജനീകാന്ത്, കമല്‍ ഹാസന്‍, വിജയ്‌ കാന്ത് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ തമിഴില്‍ നിറഞ്ഞു നില്‍ക്കുമ്പോഴായിരുന്നു സത്യരാജിന്റെ കടന്നു വരവ്, മലയാളത്തില്‍ ജയറാമിനും സുരേഷ് ഗോപിക്കുമൊക്കെ കിട്ടിയ ഒരു സ്റ്റാര്‍ഡം തമിഴില്‍ സത്യരാജിനും ലഭിച്ചിരുന്നു.

അടുത്തിടെ സത്യരാജ്  ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍  പങ്കുവച്ചത്

‘മലയാളത്തില്‍ മമ്മൂട്ടി അഭിനയിച്ചു ഹിറ്റാക്കിയ ചിത്രങ്ങളെല്ലാം തമിഴില്‍ എനിക്കുള്ള അവസരങ്ങളായി. ‘പൂവിനു പുതിയ പൂന്തെന്നല്‍’, ‘ഹിറ്റ്ലര്‍’, ‘ആവനാഴി’, തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളും ‘രാജാവിന്റെ മകന്‍’, ‘ആര്യന്‍’ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് മോഹന്‍ലാല്‍ ചിത്രങ്ങളും തമിഴില്‍ എനിക്ക് നേട്ടങ്ങളുണ്ടാക്കി. ഇന്ത്യന്‍ ഭാഷകളിലെല്ലാം ഞാന്‍ അഭിനയിച്ചു. ഇന്നും പലയിടത്തു നിന്നും ക്ഷണം ലഭിക്കുന്നു. ഏതു വേഷവും ഭാവവും എന്റെ മുഖത്തിനിണിനങ്ങും. ‘ഇംഗ്ലീഷുകാരന്‍’ എന്ന ചിത്രത്തില്‍ പെണ്‍വേഷം കെട്ടിയിട്ടുണ്ട്. ‘ചന്ദ്രമുഖി’യിലും പരീക്ഷണം നടത്തിയിട്ടുണ്ട്. പെരിയാറിന്‍റെയും കട്ടപ്പയുടെയും വേഷത്തിലെക്കൊരു പകര്‍ന്നാട്ടമായിരുന്നു. ‘നന്‍പനി’ലും വ്യത്യസ്തമായിരുന്നു ഗെറ്റപ്പ്. കട്ടപ്പയ്ക്ക് ഒരു മണിക്കൂര്‍ വേണമായിരുന്നു മേക്കപ്പിന്. എന്നും ഒറ്റമണിക്കൂര്‍ മേക്കപ്പിനിരുന്നാണ് ഞാന്‍ കട്ടപ്പയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടത്’.

shortlink

Related Articles

Post Your Comments


Back to top button