ബിഗ് ബോസ് സീസൺ രണ്ടിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാര്ഥിയാണ് ഡോ. രജിത് കുമാർ. ഇപ്പോഴിതാ ഷോയിൽ അപ്രതീക്ഷിത എപ്പിസോഡാണ് നടന്നിരിക്കുന്നത്. ബിഗ് ബോസിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായ പ്രവൃത്തി ചെയ്തതിനുള്ള ശിക്ഷയായി ഡോ. രജിത് കുമാറിനെ ഷോയിൽ നിന്നും പുറത്താക്കിരിക്കുകയാണ്. ഈ ആഴ്ചയിലെ ലക്ഷ്വറി ബജറ്റിനുവേണ്ടിയുള്ള വീക്ക്ലി ടാസ്കില് സഹമത്സരാര്‍ഥിയായ രേഷ്മയ്ക്കുനേരെ കാട്ടിയ അതിക്രമത്തിനാണ് രജിത്തിന് പുറത്താക്കിയിരിക്കുന്നത്. എന്നാല്‍ പുറത്താക്കല്‍ താല്‍ക്കാലികമാണെന്നാണ് ബിഗ് ബോസ് അറിയിച്ചിരിക്കുന്നത്.
ബിഗ് ബോസ് ഹൗസ് ഒരു ഹൈസ്കൂള്‍ ആയി മാറുന്ന വീക്ക്ലി ടാസ്ക് ആയിരുന്നു മത്സരാര്‍ഥികള്‍ക്ക് മുന്നിലേക്ക് ബിഗ് ബോസ് അവതരിപ്പിച്ചത്. ആര്യ പ്രധാനാധ്യാപികയും സുജോയും ദയയും ഫുക്രുവും മറ്റ് അധ്യാപകരുമായിരുന്നു. മറ്റ് മത്സരാര്‍ഥികളെല്ലാം അവിടുത്തെ വികൃതികളായ വിദ്യാര്‍ഥികളും. ‘പറഞ്ഞാല്‍ അനുസരിക്കാത്ത, വീണ്ടുവിചാരമില്ലാത്ത, ഏത് സമയവും തല്ലും വഴക്കുമായിക്കഴിയുന്ന വിദ്യാര്‍ഥികളെ’ന്ന് ബിഗ് ബോസ് പ്രത്യേകം പറഞ്ഞിരുന്നു. ഇതനുസരിച്ച് സ്കൂള്‍ അസംബ്ലിയോടെ ടാസ്ക് ആരംഭിച്ചപ്പോള്‍ത്തന്നെ വിദ്യാര്‍ഥികള്‍ കുറുമ്പുകള്‍ ആരംഭിച്ചിരുന്നു.
തുടർന്ന് രേഷ്മയുടെ പിറന്നാള്‍ ദിനം കൂടിയായിരുന്ന ഇന്നലെ ക്ലാസിലെ മറ്റ് കുട്ടികള്‍ അറിയിച്ചപ്പോള്‍ എല്ലാവരും രേഷ്മയെ അഭിനന്ദിച്ചു. അക്കൂട്ടത്തില്‍ തന്റേതായ അഭിനന്ദനങ്ങള്‍ അറിയിക്കാനെത്തിയ രജിത് കുമാര്‍ കയ്യില്‍ കരുതിയിരുന്ന മുളകിന്റെ അംശം രേഷ്മയുടെ കണ്ണിലേക്ക് പുരട്ടുകയായിരുന്നു. ഉടന്‍ തന്നെ ഇത് മനസിലാക്കിയ രേഷ്മ ഉറക്കെ ഇക്കാര്യം പറയുന്നുണ്ടായിരുന്നു. തുടര്‍ന്ന് രണ്ടുപേര്‍ ചേര്‍ന്ന് രേഷ്മയെ വാഷ്റൂം ഏരിയയിലേക്ക് കൊണ്ടുപോവുകയും കണ്ണ് കഴുകിക്കുകയും ചെയ്തു. പിന്നീട് ബിഗ് ബോസ് രേഷ്മയെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിക്കുകയും അവിടെവച്ച് ഡോക്ടര്‍മാര്‍ പരിശോധിക്കുകയും ചെയ്തു. പിന്നാലെ വിദഗ്ധപരിശോധനയ്ക്കായി ഹൗസിന് പുറത്തേക്ക് രേഷ്മയെ കൊണ്ടുപോവുകയായിരുന്നു.
പിന്നാലെ കണ്‍ഫെഷന്‍ മുറിയിലേക്ക് രജിത് കുമാറിനെയും ബിഗ് ബോസ് വിളിപ്പിച്ചു. പിന്നാലെ തീരുമാനവും പറഞ്ഞു. സഹമത്സരാര്‍ഥിയെ അകാരണമായി ആക്രമിക്കുന്നത് ബിഗ് ബോസ് നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും പ്രത്യേകിച്ച് ഒരു സ്ത്രീയ്ക്ക് എതിരായ അതിക്രമത്തെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ബിഗ് ബോസ് അറിയിച്ചു. അതിനാല്‍ താല്‍ക്കാലികമായി രജിത്തിനെ ഹൗസിന് പുറത്താക്കുകയാണെന്നും ബിഗ് ബോസ് പറഞ്ഞു.
Post Your Comments