ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരങ്ങളാണ് പ്രിയ പ്രകാശ് വാര്യരും റോഷന് അബ്ദുള്‍ റൗഫും.കണ്ണിറുക്കല്‍ രംഗത്തിലൂടെയായിരുന്നു ഇരുവരും ജനപ്രീതി നേടുന്നത്. പിന്നീട് വലിയ അവസരങ്ങളായിരുന്നു ഇരുവരെയും തേടി എത്തിയിരുന്നത്. പിന്നാലെ ഇരുവരും പ്രണയത്തിലാണോ എന്ന് വരെ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ തങ്ങളുടെ സൗഹൃദത്തെ കുറിച്ചും സിനിമയിലെ വിശേഷങ്ങളെ കുറിച്ചുമെല്ലാം പങ്കുവെയ്ക്കുകയാണ് താരങ്ങൾ.
സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് ട്രോളുകള്‍ കണ്ട് ആദ്യം വിഷമം തോന്നിയിരുന്നു. പിന്നീട് അതൊന്നും മനസില്‍ സൂക്ഷിക്കരുതെന്ന് എനിക്ക് തോന്നി പ്രിയ പറയുന്നു. ട്രോളുകളും അധ്വാനിച്ച് ഉണ്ടാക്കിയതല്ലേ? ആ രീതിയില്‍ കണ്ടാല്‍ മതി. നമ്മള് കഠിനാധ്വാനം ചെയ്ത് മുന്നേറുക. എന്റെ സമയവും വരും എന്ന് തന്നെയാണ് വിശ്വാസമെന്ന് പ്രിയ പറഞ്ഞു.
റോഷനെ കുറിച്ചുള്ള നല്ല കാര്യമെന്താണെന്നാണ് പ്രിയയോട് ചോദിച്ചപ്പോള്‍ രസകരമായ മറുപടിയായിരുന്നു താരം പറഞ്ഞത്. ഒരു അഡാറ് ലവിലെ രംഗം വൈറലായതിന് പിന്നാലെ ആദ്യം അഭിമുഖത്തിന് പോയി ഇരിക്കുമ്പോള്‍ റോഷന് എങ്ങനെ ഉത്തരങ്ങള്‍ പറയുന്നു. അതുപോലെ പഠിച്ച് പറയണം എന്ന് ഞാന്‍ വിചാരിച്ചിരുന്നു. അത്രയും പക്വതയോടെയാണ് അവന് പറയുന്നത്. ഞാന്‍ ചിന്തിക്കുന്നത് പോലെയല്ല റോഷന് ചിന്തിക്കാറുള്ളത്. ഞാന്‍ എന്ത് ഉത്തരം പറയുന്നു. അതിന്റെ വേറൊരു തലത്തില്‍ അവന് പറയാന്‍ ഉണ്ടാവും. എല്ലായിപ്പോഴും അവന് പ്രചോദനമാണ്. ഇവന്റെ പോയിന്റ് കേള്‍ക്കുമ്പോള്‍ അങ്ങനെ നമുക്കും പറയാമായിരുന്നല്ലോ എന്ന് ഞാന്‍ വിചാരിക്കും പ്രിയ പറഞ്ഞു.
എന്നാൽ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ള ആളാണ് പ്രിയ എന്നാണ് റോഷൻ പറയുന്നത്.
ചിലപ്പോള്‍ സെറ്റിലൊക്കെ പ്രിയ ഡൗണായിട്ട് ഇരിക്കാറുണ്ട്. ആരും സപ്പോര്‍ട്ട് ചെയ്യാന്‍ നിക്കാറില്ല. എങ്കിലും എല്ലാവരോടും ചിരിച്ചാണ് നില്‍ക്കുന്നത്. എല്ലാ കാര്യത്തെയും പോസിറ്റീവായിട്ടാണ് എടുക്കുക. പക്ഷെ ഇടയ്ക്ക് ഒരു പൊട്ടിത്തെറിയുണ്ട്. പക്ഷെ അത് നല്ലതാണെന്നും റോഷന് പറയുന്നു. പൊട്ടിത്തെറി സ്നേഹം ഉള്ളവരുടെ അടുത്ത് മാത്രമേയുള്ളു എന്നാണ് പ്രിയ അതിന് ഉത്തരം പറഞ്ഞത്. അതേ എന്നോട് മാത്രമേ അതുള്ളു എന്നും റോഷനും പറഞ്ഞു.
Post Your Comments