GeneralKollywoodNEWSUncategorized

സ്നേഹ ആദ്യമായി എന്നോട് സംസാരിച്ചപ്പോള്‍ എന്‍റെ സമീപനം അത്ര നല്ലതായിരുന്നില്ല: കാരണം വ്യക്തമാക്കി പ്രസന്ന

സത്യം അറിയാനായി ഞാന്‍ പലവഴിക്കും അന്വേഷണം നടത്തി

തെന്നിന്ത്യന്‍ സൂപ്പര്‍ നായികയും തന്റെ ഭാര്യയുമായ സ്നേഹയെ ആദ്യമായി പരിചയപെട്ട കഥ പറയുകയാണ് തമിഴ് സൂപ്പര്‍ താരം പ്രസന്ന. ‘ഇളയരാജ’ പാട്ടുകളുടെ കളക്ഷന്‍ ചോദിച്ചാണ് ആദ്യം സ്നേഹ വിളിച്ചതെന്നും എന്നാല്‍ തന്റെ സമീപനം അത്ര നല്ലതായിരുന്നില്ലെന്നും പ്രസന്ന പറയുന്നു,അതിന്റെ കാരണത്തെക്കുറിച്ചും താരം ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കുന്നു.

‘2008-ലാണ് സ്നേഹയുമായി ആദ്യം സംസാരിക്കുന്നത്. ചേച്ചിക്ക് സമ്മാനം കൊടുക്കാനായി എന്റെ കയ്യിലുള്ള ഇളയരാജ പാട്ടുകളുടെ കളക്ഷന്‍ ചോദിച്ചാണ് അവള്‍ വിളിച്ചത്. ഞാന്‍ അത്ര നന്നായല്ല സംസാരിച്ചത്. അതിനു ഒരു കാരണവുമുണ്ട്. സ്നേഹ നായികയായ ചിത്രത്തില്‍ നായകനായി എന്നെ നിശ്ചയിച്ചിരുന്നു. പിന്നീട് എന്നെ ഒഴിവാക്കി. സത്യം അറിയാനായി ഞാന്‍ പലവഴിക്കും അന്വേഷണം നടത്തി. സ്നേഹയുടെ നിര്‍ദ്ദേശ പ്രകാരമാണ് നായകനെ മാറ്റിയത് എന്ന മറുപടിയാണ്‌ എനിക്ക് കിട്ടിയത്. സ്വപ്നത്തില്‍ പോലും അറിയാത്ത കാര്യമാണ് എന്നായിരുന്നു സ്നേഹയുടെ വിശദീകരണം. 2009-ല്‍ പുറത്തിറങ്ങിയ ‘അച്ചമുണ്ട് അച്ചമുണ്ട്’ എന്ന ചിത്രത്തിലാണ് ഞാനും സ്നേഹയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. സ്നേഹയെ അടുത്തറിയുന്നത് അപ്പോഴാണ്. ജീവിതത്തില്‍ അഭിനയിക്കാത്ത നടിയാണ്. അവര്‍ക്ക് സാധാരണക്കാരിയാകനാണ് കൂടുതല്‍ താല്‍പര്യം എന്ന് അറിഞ്ഞതോടെ ഞങ്ങള്‍ സൗഹൃദത്തിലായി’. പ്രസന്ന പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button