
മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ . ഇപ്പോഴിതാ ചേട്ടനൊപ്പം നിൽക്കുന്നൊരു ചിത്രവും അതിന് മഞ്ജു കുറിച്ച ചില ചോദ്യങ്ങളുമാണ് ആരാധകർക്കിടയിൽ ചർച്ച വിഷയമായിരിക്കുന്നത്.
‘ലളിതം സുന്ദരം’ എന്ന സിനിമയുടെ സെറ്റിൽവച്ചെടുത്ത ചിത്രമാണിത്.
സംവിധായകനും അഭിനേതാവും തമ്മിലുളള സംഭാഷണമാണോ, സംവിധായകനും നിർമാതാവും തമ്മിലുള്ള ചർച്ചയാണോ അതോ ചേട്ടനും അനിയത്തിലും തമ്മിലുള്ള സംസാരമാണോ എന്ന് മഞ്ജു ചോദിക്കുന്നു. നിങ്ങൾ അതിനുത്തരം പറയൂ എന്നാണ് മഞ്ജു ആരാധകരോട് പറയുന്നത്.
മഞ്ജു വാരിയരുടെ സഹോദരനും നടനുമായ മധു വാരിയര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലളിതം സുന്ദരം. മഞ്ജു വാരുയർ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സെഞ്ചുറിയുമായി സഹകരിച്ച് മഞ്ജു ർമിക്കുന്ന ഈ ചിത്രത്തില്‍ ബിജുമേനോനും മഞ്ജു വാരിയരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സെെജു കുറുപ്പ്, അനു മോഹന്‍, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
Post Your Comments