ഏതൊരു സിനിയുടെയും കഥയോടൊപ്പം തന്നെ കഥയ്ക്ക് വേണ്ട ഭൂമിക ഒരുക്കുന്നത് ഒരു സുപ്രധാന ജോലിയാണ്. മലയാള സിനിമയില്‍ ഒരു പതിറ്റാണ്ടായി കലാസംവിധാനരംഗത്ത് തിളങ്ങുന്ന വ്യക്തിയാണ് ജ്യോതിഷ് ശങ്കര്‍. തൊണ്ടിമുതലും ദൃക്സാക്ഷിയും, കുമ്പളങ്ങി നൈറ്റ്സ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്, കുഞ്ഞനന്തന്റെ കട, പത്തേമാരി തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം കലാസംവിധാനം ജ്യോതിഷ് ആയിരുന്നു, ഇവയെല്ലാം സൂപ്പർ ഹിറ്റായി മാറിയ ചിത്രങ്ങളുമാണ്
ഇപ്പോഴിതാ കുഞ്ഞനന്തന്റെ കടയുടെ ഷൂട്ടിന് എത്തിയപ്പോള്‍ മമ്മൂക്ക ദേഷ്യപ്പെട്ടതിനെ കുറിച്ചും പിന്നീട് അഭിനന്ദിച്ചതിനെ കുറിച്ചും പറയുകയാണ് പ്രശസ്ത കലാസംവിധായകൻ ജ്യോതിഷ്, അന്ന് ‘കുഞ്ഞനന്തന്റെ കടയുടെ സെറ്റ് വര്‍ക്ക് നടന്നിരുന്ന സമയത്ത് അദ്ദേഹം ചിത്രത്തില്‍ ആദ്യ ദിവസം അഭിനയിക്കാനെത്തുകയാണ് , പാലക്കാടായിരുന്നു ചിത്രത്തിന് സെറ്റിട്ടിരുന്നത്. നല്ല വെയിലുള്ള സമയമായിരുന്നു. മമ്മൂക്ക രാവിലെ എറണാകുളത്തു നിന്ന് ഇത്രയും ദൂരം ഡ്രൈവ് ചെയ്ത് വന്നു. ലൊക്കേഷനിലെത്തിയപ്പോള്‍ എന്തിന് ഇത്രയും ദൂരം ഈ കവല കണ്ടുപിടിച്ചതെന്ന ചോദ്യമായി. സെറ്റിലുണ്ടായിരുന്ന ഞങ്ങളെല്ലാവരും പേടിച്ചുപോയെന്നും ജ്യോതിഷ് പറയുന്നു,
എന്നാൽ ഇതെല്ലാം സെറ്റ് ഇട്ടിരിക്കുന്നതാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ഒരുമടിയും കൂടാതെ എന്നെ വിളിച്ച് അഭിനന്ദിച്ചു, ഞാൻ ആദ്യത്തെ അവാര്‍ഡായി ഞാന്‍ കാണുന്നുവെന്നും ജ്യോതിഷ് വ്യക്തമാക്കി, ആദാമിന്റെ മകന് അബുവിനെ ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്ത് 2013 ല്‍ റിലീസ് ചെയ്ത ചിത്രമാണ് കുഞ്ഞനന്തന്റെ കട. നൈല ഉഷയായിരുന്നു ചിത്രത്തിലെ നായിക.
Post Your Comments