CinemaGeneralHollywoodLatest NewsNEWS

വിവാദമായ ‘മീ ടൂ’ കേസ്: ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെന് 23 വര്‍ഷത്തെ തടവ്

വന്‍ഹിറ്റുകളുടെ നിര്‍മ്മാതാവായിരുന്നു ഹാര്‍വി

വൻ ചർച്ചകൾക്ക് വഴിയൊരുക്കിയ, ലോകമെമ്പാടും വിനോദ രംഗത്ത് ‘മീ ടൂ’ ആരോപണത്തിന് തുടക്കമിട്ട ലൈംഗിക അതിക്രമ കേസില്‍ ഹോളിവുഡ് സിനിമ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെന് 23 വര്‍ഷത്തെ തടവ്. ഹാര്‍വി വെയ്ന്‍സ്റ്റെനെതിരായ അഞ്ച് കേസുകളാണ് എത്തിയത്, ഇതിൽ രണ്ടെണ്ണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് വ്യക്തമായിരുന്നു.

പ്രൊഡക്‌ഷൻ അസിസ്റ്റന്റ് ആയിരുന്ന മിമി ഹാലേയിയെ 2006ലും പുതുമുഖനടിയായ ജെസിക്ക മാനിനെ 2013ലും ഡിപ്പിച്ചെന്ന കേസിലാണു ജഡ്ജി ജെയിംസ് ബുർക്കെ ശിക്ഷ വിധിച്ചത്, വെയ്ൻസ്റ്റൈനെതിരെ ഉയർന്ന പരാതികളിലൂടെയാണു ലോകത്തു ‘മീ ടൂ’ പ്രസ്ഥാനം ഉടലെടുത്തത്.

എക്കാലവും ഹോളിവുഡിലെ വന്‍ഹിറ്റുകളുടെ നിര്‍മ്മാതാവായിരുന്നു ഹാര്‍വി വെയ്ന്‍സ്റ്റെന്‍. മിറാമാക്സ് എന്ന ബാനറിലാണു സിനിമള്‍ നിര്‍മ്മിച്ചത്, ഹോളിവുഡ് നടിമാരും മോഡലുകളും ഉൾപ്പെടെ എൺപതിലേറെ വനിതകൾ വെയ്ൻസ്റ്റൈനെതിരെ പിന്നീടു പരാതിപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button