ബോഡി ഷെയ്മിങ്ങിനെ ശക്തമായ വിമര്‍ശനവുമായി ഗ്രാമി ജേതാവ് ബില്ലി എലിഷ്. കഴിഞ്ഞ ദിവസം മിയാമിയില്‍ നടന്ന സംഗീതനിശയ്ക്കിടയില്‍ വസ്ത്രമുരിഞ്ഞ് പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ് പതിനെട്ടുകാരിയായ ബില്ലി.
“എനിക്ക് സൗകര്യപ്രദമായ വസ്ത്രം ധരിച്ചാല്‍ ഞാന്‍ സ്ത്രീയല്ലാതാകും. എന്റെ ശരീരം കാണാത്തവര്‍ എന്നെയും എന്റെ ശരീരത്തെയും വിമര്‍ശിക്കുന്നത് എന്തിനാണ്. ആളുകളെ അവരുടെ വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ അനുമാനിക്കുന്നു. എന്റെ ശരീരം നിങ്ങളെ പ്രകോപിപ്പിക്കുന്നുണ്ടോ? നിങ്ങള്‍ എന്നെക്കുറിച്ചു പറയുന്ന അഭിപ്രായത്തിന്റെ ഉത്തരവാദിത്തം എനിക്കില്ല. നിങ്ങള്‍ക്ക് എന്നെക്കുറിച്ചുള്ള അറിവല്ല എന്റെ മൂല്യം നിശ്ചയിക്കുന്നത്”, വസ്ത്രമുരിഞ്ഞുകൊണ്ട് ബില്ലി പറഞ്ഞു.
ഈ വര്‍ഷത്തെ ഗ്രാമി വേദിയില്‍ അഞ്ചു പുരസ്കാരങ്ങള്‍ നേടിയ താരമാണ് ബില്ലി. റെക്കോര്‍ഡ് ഓഫ് ദി ഇയര്‍, ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ്, ആല്‍ബം, സോങ് ഓഫ് ദി ഇയര്‍ എന്നീ വിഭാഗങ്ങളിലായിരുന്നു ബില്ലിയുടെ പുരസ്കാര നേട്ടം.
Post Your Comments