സംസ്ഥാനത്ത് കൊറോണ ജാഗ്രതയുടെ ഭാഗമായി സിനിമാ തിയറ്ററുകള്‍ ഈ മാസം 31 വരെ അടക്കാന്‍ സിനിമാസംഘടനകള്‍ തീരുമാനിച്ചതിനു പിന്നാലെ, സിനിമയുടെ ഷൂട്ടിങ് നിർത്തിവെക്കുന്നത് സംബന്ധിച്ച് സംവിധായകനും നിര്‍മാതാവിനും തീരുമാനിക്കാമെന്ന് ഫെഫ്ക. മുഖ്യമന്ത്രിയുടെ നിര്‍ദേശം വന്നതിനു തൊട്ടു പിന്നാലെയാണ് സിനിമാ മേഖലയില്‍ കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് നിർദേശം നല്‍കിയത്.
ഷൂട്ടിങ്ങ് നിര്‍ത്തിവെക്കുന്നത് സംബന്ധിച്ച തീരുമാനം വിവിധ സിനിമകളുടെ നിര്‍മാതാക്കളുടെയും സംവിധായകരുടെയും വിവേചനാധികാരത്തിന് വിട്ടുകൊടുക്കാനാണ് ഫെഫ്കയും നിര്‍മാതാക്കളുടെ സംഘടനയും തീരുമാനിച്ചിരിക്കുന്നതെന്ന് ബി. ഉണ്ണിക്കൃഷ്ണന് വ്യക്തമാക്കി. തീരുമാനം ഒരുപാടു പേരുടെ ആരോഗ്യത്തെ ബാധിക്കുന്നതായതിനാല്‍ വിവേകത്തോടെയുള്ള തീരുമാനമായിരിക്കണം. പരമാവധി സുരക്ഷ ഉറപ്പാക്കണം. ശുചിത്വം ഉറപ്പാക്കുകയും സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments