GeneralHollywoodLatest News

പ്രമുഖ നടനു കൊറോണയെന്ന് വ്യാജ പ്രചരണം

ഡാനിയേല്‍ റാഡ്ക്ലിഫിന്റെ കൊറോണ പരിശോധന ഫലം പോസിറ്റീവാണെന്നും കൊറോണ ബാധിച്ച ആദ്യ പ്രമുഖ വ്യക്തി അദ്ദേഹമാണെന്നുമായിരുന്നു ട്വീറ്റ്

ലോകം മുഴുവന്‍ കൊറോണ ഭീതിയിലാണ്. കേരളവും അതീവ ജാഗ്രതയില്‍ നില്‍ക്കുമ്പോള്‍ വ്യാജ പ്രചരണങ്ങളും സജീവമാണ്. ഹാരി പോട്ടര്‍ സീരീസുകളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടന്‍ ഡാനിയേല്‍ റാഡ്ക്ലിഫിന് കൊറോണയെന്ന് പ്രചരണം.

ബി.ബി.സി ബ്രേക്കിങ് ന്യൂസ് എന്ന പേരിലുള്ള ഒരു വ്യാജ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രചരണം. ഡാനിയേല്‍ റാഡ്ക്ലിഫിന്റെ കൊറോണ പരിശോധന ഫലം പോസിറ്റീവാണെന്നും കൊറോണ ബാധിച്ച ആദ്യ പ്രമുഖ വ്യക്തി അദ്ദേഹമാണെന്നുമായിരുന്നു ട്വീറ്റ്. എന്നാല്‍ വാര്‍ത്തയുടെ സത്യാവസ്ഥ നോക്കാതെ ഒട്ടനവധിയാളുകള്‍ ഈ ട്വീറ്റ് പങ്കുവച്ചു. സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി അദ്ദേഹത്തിന്റെ മാനേജര്‍ രംഗത്തെത്തിയിരിക്കുകയാണ്.

ലോകമൊട്ടാകെയുള്ള ജനങ്ങള്‍ കൊറോണ ഭീതിയില്‍ കഴിയുമ്ബോള്‍ ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ അഴിച്ചു വിടുന്നത് മനുഷ്യ വിരുദ്ധമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button