CinemaGeneralLatest NewsMollywoodNEWS

ബിലോ പോവര്‍ട്ടി ലൈനിന് താഴെയുള്ള എനിക്കിത്രയൊക്കെ സാധിക്കുമെങ്കില്‍ എല്ലാവര്‍ക്കും സാധിക്കും; തുറന്ന് പറച്ചിലുമായി പ്രിയതാരം

അമ്മ അയല്‍ക്കാരുടെ ബ്ലൗസും ചുരിദാറുമൊക്കെ തുന്നിക്കൊടുക്കലായിരുന്നു ജോലി

മോഡലിങിലും അഭിനയത്തിലും തന്റെതായ, ഒരിടം കണ്ടെത്തിയ നടിയാണ് മെറീന മോഡലിങ്ങിലൂടെയാണ് ഞാന്‍ സിനിമയിലേക്കെത്തിയതെന്നും ഏഴാം മുതല്‍ ഉള്ള എന്‍റെ കഥ ഞാന്‍ പങ്കുവയ്ക്കുന്നു എന്നും പറഞ്ഞാണ് മെറീന തുടങ്ങുന്നത്, ജോഷ് ടോക് എന്ന ചാനലിലാണ് താരെ തന്റെ ജീവിതകഥകൾ പങ്കുവച്ചത്.

കൂടാതെ എന്റെ അമ്മയും അപ്പയും പ്രണയ വിവാഹമായിരുന്നു. ഇന്‍റര്‍കാസ്റ്റ് മാര്യേജ് ആയിരുന്നു. അമ്മ ഹിന്ദുവും അച്ഛന്‍ക്രിസ്ത്യനുമാണ്. ഒളിച്ചോടിയായിരുന്നു വിവാഹം. അതുകൊണ്ടുതന്നെ ഇരുവരുടെയും കയ്യില്‍ ഒന്നും ഉണ്ടായിരുന്നില്ല. ഞാന്‍ തിരുവണ്ണൂര്‍ എന്ന സ്ഥലത്താണ് ജനിച്ചത്. 21 വയസുവരെ അവിടെയായിരുന്നു. പണ്ട് വീട് കത്തിപ്പോയപ്പോള്‍ പള്ളിക്കാര്‍ പിരവിട്ടാണ് ഞങ്ങള്‍ക്ക് വീടുണ്ടാക്കി തന്നത്.

എല്ലാ ദീവസവും “ഞാന്‍ ഉറങ്ങാന്‍ പോകുന്ന സമയത്ത് കാണുക അമ്മ, തയ്യല്‍ മെഷീനില്‍ ജോലി ചെയ്യുന്നതാണ്’. അമ്മ അയല്‍ക്കാരുടെ ബ്ലൗസും ചുരിദാറുമൊക്കെ തുന്നിക്കൊടുക്കലായിരുന്നു ജോലി. അച്ഛന്‍ മാനസികമായി തളര്‍ന്ന ജോലിക്ക് പോകാതായപ്പോള്‍, അമ്മ വല്ലാതെ സ്ട്രഗിള്‍ ചെയ്തിരുന്നു, എബി എന്ന ചിത്രത്തില്‍ നിന്നാണ് എന്‍റെ കരിയര്‍ കിക് സ്റ്റാര്‍ട്ട് ചെയ്യുന്നതെന്നും, ബിലോ പോവര്‍ട്ടി ‍ലൈനിന് താഴെയുള്ള എനിക്കിത്രയൊക്കെ സാധിക്കുമെങ്കില്‍ എല്ലാവര്‍ക്കും സാധിക്കുമെന്നും താരം വ്യക്തമാക്കി.

shortlink

Post Your Comments


Back to top button