ബിഗ് ബോസിൽ കഴിഞ്ഞ ദിവസം നടന്ന ടാസ്ക്കിലെ വിഷയങ്ങളെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച വിഷയമായിരിക്കുന്നത്. ടാസ്ക്കിന്റെ ഭാഗമായി ഒരു സ്കൂൾ കുട്ടിയുടെ കഥാപാത്രമാണ് മത്സരാർത്ഥിയായ രജിത് കൈകാര്യം ചെയ്തത്. ഇതിന്റെ ഭാഗമായി രജിത് രേഷ്മയുടെ കണ്ണില് മുളക് തേച്ച സംഭവമാണ് ബിഗ് ബോസ് പ്രേക്ഷകരെയും രജിത് ഫാൻസിനെയും ആകെ ഞെട്ടിച്ചത്.
ഏറ്റവും കുരത്തക്കേട് നിറഞ്ഞ കുട്ടിയാകാൻ ശ്രമിച്ചതാണെന്നായിരുന്നു സംഭവത്തെ കുറിച്ച് രജിത് പറഞ്ഞത്. എന്നാൽ ഇത് ബിഗ് ബോസ് നിയമാവലിക്ക് എതിരാണെന്നും പെൺകുട്ടിയ്ക്ക് നേരെ നടന്നത് ക്രൂരമായി പോയതും ചൂണ്ടി കാട്ടി ബിഗ് ബോസ് രജിത്തിനെ വീട്ടിൽ നിന്നും താത്കാലികമായി പുറത്താക്കുകയും ചെയ്തു. താത്കാലികം ആണെങ്കിലും ഈ വാർത്ത ഞെട്ടലോടെയാണ് പ്രേക്ഷകർ
സ്വീകരിച്ചത്.
തുടർന്ന് നിരവധി പേരാണ് രജിത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. അദ്ദേഹം ഒരിക്കലും അങ്ങനെ ചെയ്യിലെന്നും ഇവർ പറയുന്നു. ഇപ്പോഴിതാ സീരിയൽ- സിനിമ നടൻ ആദിത്യൻ ജയനാണ് രജിത്തിന് പിന്തുണ അറിയിച്ചു രംഗത്ത് വന്നത്. ബിഗ് ബോസ് കാണുന്ന താരത്തിന്റെ മകന്റെയും, രജിത്തിന്റെയും ഫോട്ടോ പങ്ക് വച്ചുകൊണ്ടാണ് താരം രംഗത്ത് വന്നത്. ” ബിഗ് ബോസിൽ രജിത് സാറിനെ കാണുവാ ചെക്കൻ. അങ്ങനെ ഒന്നും പോകില്ല പുറത്ത് കട്ട സപ്പോർട്ട്” എന്നാണ് ആദിത്യൻ ജയൻ ചിത്രം പങ്കുവെച്ചു കൊണ്ട് കുറിച്ചത്.
Post Your Comments