CinemaGeneralMollywoodNEWS

ആ ചിത്രത്തില്‍ അശോകന്‍ ബൈക്ക് അപകടത്തില്‍ മരിക്കുന്ന ഒരു രംഗമുണ്ട്: പ്രശസ്ത നടന്‍റെ മകളുടെ ഓര്‍മ്മകള്‍ പറഞ്ഞു വിപിന്‍ മോഹന്‍

ഞാനത് ഷൂട്ട്‌ ചെയ്യുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകിയിരുന്നു

മലയാള സിനിമയില്‍ തനിക്ക് മറക്കാനാവാത്ത ചിത്രീകരണ അനുഭവം പറഞ്ഞു പ്രശസ്ത ക്യാമറമാന്‍ വിപിന്‍ മോഹന്‍. എണ്‍പത്, തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന വിപിന്‍ മോഹന്‍ സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലൂടെയാണ് ജനപ്രിയ ക്യാമറമാന്‍ എന്ന നിലയില്‍ പേരെടുക്കുന്നത്.

വിപിന്‍ മോഹന്‍ പങ്കുവെച്ച വേറിട്ട അനുഭവം ഇങ്ങനെ

‘വേണു നാഗവള്ളിയുടെ കുറച്ചു സിനിമകളില്‍ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. എല്ലാം നല്ല സിനിമകളാണ്. എനിക്ക് ഒരുപാടു സിനിമകള്‍ നല്‍കിയ ബാലചന്ദ്ര മേനോനെ എനിക്ക് പരിചയപ്പെടുത്തിയത് വേണുവായിരുന്നു. വേണുവിന്റെ ‘സ്വാഗതം’ എന്ന ചിത്രം ചെയ്യുമ്പോള്‍ എനിക്ക് വല്ലാത്തൊരു മാനസിക അവസ്ഥയായിരുന്നു. ആ ചിത്രത്തില്‍ അശോകന്‍ ബൈക്ക് അപകടത്തില്‍ മരിക്കുന്ന ഒരു രംഗമുണ്ട്. ഞാനത് ഷൂട്ട്‌ ചെയ്യുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകിയിരുന്നു. അതിനു ഒരു കാരണമുണ്ട്. ആ രംഗം ചിത്രീകരിക്കുന്നതിനു നാല് ദിവസം മുന്‍പാണ് എന്റെ ചേച്ചിയുടെ മകളും, തിക്കുറുശ്ശി അമ്മാവന്റെ ഒരേയൊരു മകളുമായ കനകശ്രീയ്ക്ക്  വയനാട്ടില്‍ല്‍വെച്ച് വാഹന അപകടം സംഭവിച്ചത്. ഞാന്‍ ആ രംഗം ചിത്രീകരിക്കുമ്പോള്‍ കനകശ്രീ അബോധാവസ്ഥയില്‍ ഹോസ്പിറ്റലില്‍ കിടക്കുകയായിരുന്നു. ഞാനുമായി നല്ല അടുപ്പമുള്ള കുട്ടിയായിരുന്നു. എന്റെ മകളെ പോലെയായിരുന്നു കനകശ്രീ. അടുത്ത ദിവസം അവള്‍ പോയി, ആ മാനസികാവസ്ഥയോടെ നിന്നാണ് ഞാന്‍ ‘സ്വാഗതം’ എന്ന സിനിമ ചിത്രീകരിച്ചു തീര്‍ത്തത്’.

shortlink

Related Articles

Post Your Comments


Back to top button