സിനിമാരംഗത്ത് നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് നിരവധി വേദികളിൽ തുറന്നുപറഞ്ഞ നടിയാണ് സുർവീൺ ചൗള. ഇപ്പോഴിതാ ഈ മേഖലയിൽ നിന്നും മൂന്നു തവണ കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് താരം പറയുന്നത്. പിങ്ക് വില്ലയുമായുള്ള അഭിമുഖത്തിലാണ് താരം ഈ കാര്യം പറഞ്ഞത്. ടെലിവിഷൻ സീരിയലിലൂടെയാണ് സുർവീൺ അഭിനയ രംഗത്തേക്ക് എത്തുന്നത്. ആദ്യമൊക്കെ നല്ല രീതിയിൽ മുന്നോട്ട് പോയെങ്കിലും പിന്നീട് തനിക്ക് നേരിടേണ്ടി വന്നത് ദുരനുഭവങ്ങളായിരുന്നുവെന്നാണ് സുർവീൺ പറയുന്നത്.
.
മൂന്ന് തവണയാണ് കാസ്റ്റിംഗ് കൗച്ച് അനുഭവിക്കേണ്ടി വന്നതെന്നും അതും സൗത്തിലേക്ക് വന്നതിന് ശേഷമായിരുന്നു രണ്ടനുഭവങ്ങളെന്നും താരം പറഞ്ഞു. ഒരു സംവിധായകന് എന്നോട് പറഞ്ഞ് നിന്റെ ശരീരത്തിന്റെ ഓരോ ഇഞ്ചും ഞാനാഗ്രഹിക്കുന്നുവെന്നാണ്. അയാളില്‍ നിന്ന് അത്തരമൊരു സമീപനം നേരിട്ടപ്പോഴെ കുറച്ച് ജാഗ്രത പുലര്‍ത്താനായി. പതുക്കെ അയാളുടെ സ്വാധീന മേഖലയില്‍ നിന്ന് മോചിതയായി.
പിന്നീട് ദക്ഷിണേന്ത്യയിലെ പ്രശസ്തനായ, ദേശീയ പുരസ്കാര ജേതാവായ ഒരു സംവിധായകനും തന്നെ മോശമായി സമീപിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു. ഹിന്ദി സിനിമയിൽ നിന്ന് അടുത്തിടെയാണ് തനിക്ക് മോശമായ അനുഭവമുണ്ടായതെന്നും അവർ വ്യക്തമാക്കി. അയാൾക്കും തന്റെ ശരീരഭാഗങ്ങൾ കാണാൻ ആഗ്രഹമുണ്ടെന്നാണ് പറഞ്ഞതെന്നും നടി വ്യക്തമാക്കി.
Post Your Comments