താൻ ഒരു തികഞ്ഞ സ്ത്രീപക്ഷ വാദിയാണെന്ന് തുറന്നു പറയുകയാണ് ശ്രീകുമാരൻ തമ്പി .സ്ത്രീകളുടെ ഉറച്ച ധൈര്യവും നിലപാടുകളും കണ്ടാണ് താൻ ഹീറോയെ മാറ്റി നിർത്തി മോഹിനിയാട്ടം എന്ന സിനിമ ചെയ്തതെന്ന് ശ്രീകുമാരൻ തമ്പി പറയുന്നു.ഇന്ന് താൻ മലയാള സിനിമയിൽ കാണുന്ന ധീരയായ സ്ത്രീ പാർവതി തിരുവോത്ത് ആണെന്നും മനോരമയുടെ നേരേ ചൊവ്വേ എന്ന പ്രോഗ്രാമിൽ സംസാരിക്കവേ ശ്രീകുമാരൻ തമ്പി വ്യക്തമാക്കുന്നു
ശ്രീകുമാരൻ തമ്പിയുടെ വാക്കുകൾ
എന്റെ തറവാട്ടിൽ ഞാൻ കണ്ട സ്ത്രീകളുടെ അഹം ബോധമാണ് ‘മോഹിനിയാട്ടം’ എന്ന സിനിമ എടുക്കാൻ എന്നെ പ്രേരിപ്പിച്ചത്. യുവ തലമുറയില്‍ ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്ന നടിയാണ് പാർവതി തിരുവോത്ത്. കാരണം സ്ത്രീകൾ അങ്ങനെയാവണം. സ്ത്രീത്വം എന്താണെന്ന് മനസിലാക്കുന്നതായിരിക്കണം സ്ത്രീ. നടിമാർ വെറും പടങ്ങളുടെ എണ്ണം കൂട്ടാൻ വേണ്ടി മാത്രമാവരുത്. ഇത്തരം നിലപാടുകളുള്ള സ്ത്രീകൾ സിനിമയുടെ ടെക്നിക്കൽ രംഗത്തും വരണമെന്നാണ് എന്റെ അഭിപ്രായം. ഇങ്ങനെ നിലപാടുകൾ തുറന്നു പറയുന്നവർക്കെതിരെ ശബ്ദങ്ങളുയരും. പാർവതിക്ക് എന്തെല്ലാം പ്രശ്നങ്ങളെയാണ് നേരിടേണ്ടി വന്നത് .അവർക്കെതിരെ പച്ചത്തെറിവരെ എഴുതിയില്ലേ, എന്നിട്ടും പാർവതിയുടെ അഭിനയത്തിന് എന്തെങ്കിലും സംഭവിച്ചോ?. ‘ഉയരെ’ എന്ന സിനിമയിൽ അവർ അതി മനോഹരമായി അഭിനയിച്ചില്ലേ. ശ്രീകുമാരന്‍ തമ്പി ചോദിക്കുന്നു.
Post Your Comments