”ഞാനും സംഗീതയും തമ്മില്‍ നല്ല പ്രായ വ്യത്യാസമുണ്ട്.”; വിവാഹജീവിതത്തെക്കുറിച്ച് നടന്‍ ശ്രീകാന്ത് മുരളി

‘എബി’ എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ സംവിധായക മികവ് തെളിയിച്ച ശ്രീകാന്ത് നിരവധി ചിത്രങ്ങളിലും അഭിനയിച്ചു.

വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന നടനും സംവിധായകനുമാണ്‌ ശ്രീകാന്ത് മുരളി. ഗായികയായ സംഗീത പ്രഭുവാണ് അദ്ദേഹത്തിന്റെ ഭാര്യ. സംഗീതയുമായുള്ള തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഒരു അഭിമുഖത്തില്‍ താരം മനസ്സ് തുറക്കുന്നു.

‘പ്രണയ വിവാഹമായിരുന്നു. ഞാനും സംഗീതയും തമ്മില്‍ നല്ല പ്രായ വ്യത്യാസമുണ്ട്. സംഗീത മാതാപിതാക്കളോട് സംസാരിച്ചു. ശേഷം സംഗീതയുടെ അച്ഛന്‍ എന്റെ അച്ഛനോട് സംസാരിച്ചു. വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം’. ശ്രീകാന്ത് പറയുന്നു.

‘എബി’ എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ സംവിധായക മികവ് തെളിയിച്ച ശ്രീകാന്ത് നിരവധി ചിത്രങ്ങളിലും അഭിനയിച്ചു.

Share
Leave a Comment