
ടെലിവിഷന്‍ രംഗത്ത് ശ്രദ്ധേയമായ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തില്‍ മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോയ്ക്ക് ആരാധകര്‍ ഏറെയാണ്. എന്നാല്‍ മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും ബിഗ് ബോസില്‍ പങ്കെടുക്കാനുള്ള അവസരം തനിക്ക് ലഭിച്ചിരുന്നെന്ന് നടിയായും ഗായികയായും തിളങ്ങിയ നടി രമ്യാ നമ്പീശന്റെ തുറന്നു പറച്ചില്. എന്നാല്‍ ആ അവസരം ഉപേക്ഷിച്ചതിനെക്കുറിച്ച് താരം വെളിപ്പെടുത്തുന്നു.
”എനിക്ക് ആ റിയാലിറ്റി ഷോ യുടെ ആശയത്തോട് യോജിപ്പില്ല. എന്റെ ഉള്ളിലെ യഥാര്‍ഥ ഞാന്‍ പുറത്ത് വരുമെന്ന പേടിയൊന്നുമില്ല. ഞാന്‍ ആ പരിപാടി കാണാറില്ല. എന്നെ അതില്‍ പങ്കെടുക്കാന്‍ തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും വിളിച്ചിട്ടുണ്ട്. ഞാന്‍ അവരോട് ഇല്ലെന്നാണ് പറഞ്ഞത്.” റെഡ് എഫ് എമ്മിന്റെ റെഡ് കാര്‍പറ്റില്‍ സംസാരിക്കവേ രമ്യ പങ്കുവച്ചു.
മലയാളം ഷോ 60 ദിവസങ്ങള്‍ പിനിട്ടിരിക്കുകയാണ്. രജിത് കുമാര്‍, ആര്യ തുടങ്ങിയവര്‍ മികച്ച മത്സരമാണ് കാഴ്ചവയ്ക്കുന്നത്.
Post Your Comments