ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ഹൗസില്‍ നടന്ന നോമിനേഷന്‍ പ്രക്രിയയില്‍ ആരാധകര്‍ അമ്പരന്നു. പാഷാണം ഷാജി, ദയ അച്ചു, ആര്‍ജെ രഘു, രേഷ്മ, അഭിരാമി അമൃത തുടങ്ങിയവരാണ് ഇത്തവണ നോമിനേറ്റ് ചെയ്യപ്പെട്ടത്. രേഷ്മയ്‌ക്കൊപ്പമാണ് ഫുക്രു കണ്‍ഫെഷന്‍ റൂമിലെത്തിയിരുന്നത്. ദയയ്‌ക്കൊപ്പം എലീനയും എത്തി.
ക്യാപ്റ്റനായ സമയത്ത് തനിക്കെതിരെ പരാതികള്‍ ഉണ്ടായിരുന്നെന്നും ഇത്തവണ നോമിനേറ്റ് ചെയ്താല്‍ സീനാകുമെന്നും രേഷ്മയോട് ഫുക്രു പറഞ്ഞിരുന്നു. ബിഗ് ബോസ് വീട്ടില്‍ ഇപ്പോള്‍ സത്യസന്ധമായി നിലകൊള്ളുന്ന രേഷ്മയെ പ്രേക്ഷകര്‍ കൈവിടില്ലെന്ന് ഫുക്രു പറഞ്ഞതിനെ തുടര്‍ന്നു രേഷ്മ സ്വയം നോമിനേറ്റ് ചെയ്തു. എന്നാല്‍ നോമിനേഷന്‍ കഴിഞ്ഞ് ഫുക്രുവിനെതിരെ വിമര്‍ശനവുമായി രജിത്ത് കുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ജനങ്ങളെ നേരിടാനുളള ഫുക്രുവിന്റെ ഭയത്തെയാണ് രജിത്ത് എടുത്തുപറഞ്ഞത്. 3.4 ദശലക്ഷം ആരാധകരുളളവര്‍ എന്തുക്കൊണ്ട് ധൈര്യം കാണിച്ചില്ല എന്നാണ് രജിത്ത് പറഞ്ഞത്. അമൃത, അഭിരാമി, രഘു തുടങ്ങിയവര്‍ കാണിച്ച ധൈര്യം പോലും ഫുക്രുവിന് കാണിക്കാന്‍ കഴിഞ്ഞില്ലലോ എന്നും രജിത്ത് ചോദിച്ചു.
രജിത് മാത്രമല്ല, ഗെയിമില്‍ ജേതാക്കളായി സ്വയം കണക്കാക്കുന്ന ഫുക്രു, ആര്യ തുടങ്ങിയവര്‍ക്ക് എന്തുക്കൊണ്ട് നോമിനേഷന്‍ നേരിട്ടുകൂടാ എന്ന് രഘുവും ചോദിച്ചു.
Leave a Comment