മലയാളത്തിന്റെ മെഗാതാരമാണ് മമ്മൂട്ടി. നാല് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍ താരം പലപ്പോഴും അഭിനയത്തോടുള്ള ഇഷ്ടം തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സിനിമാ അഭിനയം ബോറടിച്ചോ എന്ന ഒരു വീട്ടമ്മയുടെ ചോദ്യത്തിന് താരം നല്കിയ മറുപടിയാണ്.
“ഇത്രയും വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ സിനിമാഭിനയം ബോറടിച്ചിട്ടുണ്ടോ?” എന്നായിരുന്നു യുവതിയുടെ ചോദ്യം. ഇതിന് മമ്മൂട്ടി മറുപടി നല്‍കിയത് ഒരു മറു ചോദ്യം ചോദിച്ചുകൊണ്ടായിരുന്നു. “അപ്പുറത്തു ഇരിക്കുന്നത് ഭര്‍ത്താവാണോ?” അതേ എന്ന് യുവതിയുടെ മറുപടി എത്തിയതോടെ ‘എപ്പോഴെങ്കിലും ബോറടിച്ചിട്ടുണ്ടോ?”എന്നായി താരത്തിന്റെ അടുത്ത ചോദ്യം.
അതുപോലെയാണ് എനിക്ക് അഭിനയവും എന്നാണ് മമ്മൂട്ടി പറഞ്ഞത്. അങ്ങനെയൊന്നും ചോദിക്കരുതെന്നും, അഭിനയം ഒരിക്കലും ബോറടിക്കല്ലേ എന്നത് മാത്രമാണ് തന്റെ പ്രാര്‍ത്ഥനയെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് സംഘടിപ്പിച്ച കോഫി വിത്ത് മമ്മൂട്ടി എന്ന പരിപാടിക്കിടെയാണ് മമ്മൂട്ടിയുടെ ക്ലാസ് മറുപടി
Post Your Comments