CinemaGeneralKollywoodNEWS

‌അതീവ ജാഗ്രതയിൽ സംസ്ഥാനം; തിയറ്ററുകൾ ഈ തീയതി വരെ അടച്ചിടാൻ നിർദേശം; പ്രതിസന്ധിയിലായി റിലീസുകാർ

തിയേറ്ററിലെത്തേണ്ടുന്ന വാങ്ക് ചിത്രവും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്

സംസ്ഥാനത്ത് വീണ്ടും രണ്ട് പേര്‍ക്ക് കൊറോണ സ്ഥിതീകരിച്ചു. പത്തനംതിട്ടയിലാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ നിന്നെത്തിയെ റാന്നിയിലെ കുടുംബത്തിന്റെ സുഹൃത്തുക്കള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 12 ആയി ഉയർന്നു, ഈ സാഹചര്യത്തിൽ ബുധനാഴ്ച മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, സിനിമാ തിയറ്ററുകൾ എന്നിവ അടച്ചിടാൻ മുഖ്യമന്ത്രി കർശന നിർദേശം നൽകി.

വരുന്ന മാർച്ച് 31 വരെ തുറക്കാതിരിക്കാനാണ് നിർദേശം. ഇതോടെ ഈ മാസം റിലീസിനൊരുങ്ങുന്ന സിനിമകളുടെ റിലീസുകളും നീണ്ടുപോകും. ടൊവിനോ ചിത്രം കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് റിലീസ് മാറ്റി വച്ചതായി ടൊവിനോ വ്യക്തമാക്കിയിരുന്നു.

മോഹൻ ലാൽ -പ്രിയദർശൻ ചിത്രം മരക്കാറുടെ റിലീസും നീട്ടിവയ്ക്കാനാണ് സാധ്യത, ഈ മാസം 26 നാണ് ചിത്രം പ്രദർശനത്തിനെത്തുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നത്.

റിലീസുകാർ ആണ് ഏറെ പ്രതിസന്ധിയിൽ ആയിരിക്കുന്നത്, ഉണ്ണി ആറിന്റെ ചെറുകഥയെ ആസ്പദമാക്കി ഈ മാസം തിയേറ്ററിലെത്തേണ്ടുന്ന വാങ്ക് ചിത്രവും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.

shortlink

Post Your Comments


Back to top button