ബിഗ് ബോസിൽ വന്ന ദിനം മുതല്‍ ധരിച്ച വസ്ത്രങ്ങള്‍ കഴുകാതെ വച്ചിരിക്കുകയാണ് ; അമൃതയെ കുറിച്ച് ദയ അശ്വതി

29 വയസ്സായ അമൃതയുടെ വൃത്തിക്കുറവിനെക്കുറിച്ച് കണ്‍ഫെഷന്‍ മുറിയില്‍ വിമര്‍ശിക്കുകയായിരുന്നു ദയ ചെയ്തത്

ബിഗ് ബോസിൽ ഈ ആഴ്ച നടന്ന നോമിനേഷൻ വളരെ വ്യത്യസ്തമായിരുന്നു. രണ്ടുപേരെ ഒരുമിച്ച് കണ്‍ഫെഷന്‍ മുറിയിലേക്ക് വിളിച്ച്, പരസ്പരം ചര്‍ച്ച ചെയ്ത് ഒരാളുടെ പേര് നോമിനേഷന്‍ ലിസ്റ്റിലേക്ക് നല്‍കുവാനായിരുന്നു ബിഗ് ബോസിന്റെ നിര്‍ദേശം. ഇത് പ്രകാരം ഒരുമിച്ചെത്തിയ എലീനയും ദയയും ചേർന്ന് ചർച്ച ചെയ്ത ഒരു തീരുമാനം എടുക്കുകയായിരുന്നു. തന്നേക്കാള്‍ ഇമോഷണലി വീക്ക് ആണെന്നതും വീട്ടില്‍ പോണമെന്ന ദയയുടെ ആഗ്രഹവും ചൂണ്ടിക്കാട്ടി ദയയെ എലീന നോമിനേറ്റ് ചെയ്യുകയായിരുന്നു. നോമിനേഷന് തയ്യാറാണെന്ന് പറഞ്ഞപ്പോള്‍ ബിഗ് ബോസ് വീട്ടിലെ വിജയിയാകണമെന്ന് ആഗ്രഹമില്ലേ എന്ന ചോദ്യത്തെയാണ് ദയ നേരിട്ടത്.

എന്നാൽ എലീനയുടെ സ്ഥാനത്ത് മറ്റൊരാള്‍ ആയിരുന്നെങ്കില്‍ താന്‍ ഇത്തരത്തിലേക്കൊരു തീരുമാനത്തില്‍ എത്തില്ലായിരുന്നെന്നതും ദയ പറഞ്ഞത്. അമൃതയായിരുന്നു തനിക്കൊപ്പം ഉണ്ടായിരുന്നതെങ്കില്‍ യാതൊരു സങ്കടവുമില്ലാതെ അവരെ നോമിനേറ്റ് ചെയ്യുമെന്നും ദയ പറഞ്ഞു. ഒറ്റയ്ക്ക് വന്ന് നോമിനേഷൻ ചെയ്യുന്ന രീതിയായിരുന്നെങ്കിൽ അമൃത, രഘു എന്നിവരെ ആയിരിക്കും താന്‍ നോമിനേറ്റ് ചെയ്യുകയെന്നും ദയ പറഞ്ഞു.

ഇതിന് കാരണമായി ദയ പറയുന്നത് ഇങ്ങനെയാണ്. അമൃതയില്‍ വൃത്തിയില്ലായ്മ ഇല്ലെന്നും ബിഗ് ബോസ് വീട്ടില്‍ വന്ന ദിനം മുതല്‍ ധരിച്ച വസ്ത്രങ്ങള്‍ കഴുകാതെ വച്ചിരിക്കുകയാണെന്നും ദയ പറയുന്നു. പാട്ടുപാടുന്നതൊന്നുമല്ല വലിയ കാര്യമെന്നും വൃത്തിയും വെടിപ്പും വേണമെന്നും ദയ പറഞ്ഞു.

29 വയസ്സായ അമൃതയുടെ വൃത്തിക്കുറവിനെക്കുറിച്ച് കണ്‍ഫെഷന്‍ മുറിയില്‍ വിമര്‍ശിക്കുകയായിരുന്നു ദയ ചെയ്തത്. കൈ വയ്യാതിരിക്കുന്ന രജിത് പോലും വസ്ത്രങ്ങള്‍ കഴുകിയിടുമെന്നും ദയ പറഞ്ഞു.  സുഹൃത്താണെന്ന് പറഞ്ഞ് ചേര്‍ന്ന് നടക്കുന്ന ഇവർ വയ്യാത്ത കൈയും വച്ച് അലക്കുന്ന രജിത്തിനെ ഒരിക്കല്‍ പോലും സഹായിക്കാന്‍ മനസ്സ് കാണിക്കാത്തതിനെയും ദയ വിമര്‍ശിച്ചു.  ഇക്കാരണങ്ങള്‍ കൊണ്ടൊക്കെയാണ് ആമൃതയെ നോമിനേറ്റ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നതെന്നും ദയ പറഞ്ഞു.

Share
Leave a Comment