ആറ്റുകാൽ പൊങ്കാല ഇടാൻ എത്തുന്ന സിനിമാ താരങ്ങളെ ഏറെ ആവേശത്തോടെയാണ് ആളുകൾ സ്വീകരിക്കുക. ചിപ്പി, ഉഷ, സീമ ജി. നായർ എന്നിവർക്കൊപ്പം ഇത്തവണ താരമായത് മലയാള സിനിമയിലെ ഒരു നടനായ ഭീമൻ രഘു ആയിരുന്നു. അപ്രതീക്ഷിതമായി താരത്തെ കണ്ടതോട് ആരാധകര്‍ക്ക് ആവേശമായിരുന്നു. ഒപ്പം നിന്നും അടുത്തുനിന്നും സെൽഫി എടുത്തും ആരാധകർ ഭീമൻ രഘുവിനെ വളഞ്ഞു.
എന്നാൽ ഭീമൻ രഘുവിനെ കണ്ട ആവേശത്തിലും ആരാധകർക്ക് ചോദിക്കാനുള്ളത് ചിപ്പിയെക്കുറിച്ചായിരുന്നു. ചിപ്പി എത്തിയോ രഘു സാറേ എന്നായിരുന്നു ഒരാരാധികയുടെ ചോദ്യം.
‘ചിപ്പി ഉണ്ടോ എന്നറിയില്ല. ഞാൻ കണ്ടില്ല. എന്റെ ചിപ്പിയെ വേണമെങ്കിൽ വിളിക്കാം. ആ ചിപ്പി ഇവിടെയുണ്ട്.’–സ്വതസിദ്ധമായ ശൈലിയിൽ ഭാര്യ സുധയെ ഭീമൻ രഘു അരികിലേയ്ക്ക് വിളിച്ചു. ഇതാണ് തന്റെ ചിപ്പിയെന്ന് പറഞ്ഞ് ആരാധകരെ പരിചയപ്പെടുത്തി.
യഥാർഥ ചിപ്പി ഇത് അറിയേണ്ടെന്നും അറിഞ്ഞാൽ തന്നെ തല്ലുമെന്നും തമാശയായി സുധ പറഞ്ഞു. ആറ്റുകാലിൽ പൊങ്കാല ഇടാൻ സുധ ആദ്യമായിട്ടാണ് എത്തുന്നത്.
Post Your Comments