ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മികച്ച മത്സരാര്‍ഥികളില്‍ ഒരാളായ നടി വീണ നായർ ഷോയില്‍ നിന്നും പുറത്തായി. വീണ പുറത്തായതിൽ അൽപം ദുഃഖവും ഏറെ സന്തോഷവുമുണ്ടെന്ന് ഭര്‍ത്താവ് അമന്‍. വീണ ഇതുവരെയും വിളിച്ചിട്ടില്ലെന്നും ജീവിതത്തിൽ ഇതുവരെയും അനുഭവിക്കാത്ത ഒരു ആകാംഷയുണ്ട് ആ വിളിക്കെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച അമന്‍ പറയുന്നു.
അമന്റെ കുറിപ്പ് വായിക്കാം:
പ്രിയപ്പെട്ടവരെ, അങ്ങനെ ബിഗ്‌ബോസ് ഹൗസിൽ നിന്നും ‘എന്റെ പെണ്ണ്’ പുറത്തേയ്ക്ക്. അൽപം ദുഃഖവും ഏറെ സന്തോഷവും. കാരണം, 65 ദിവസങ്ങൾ ആയി ഞാൻ അവളോട് സംസാരിച്ചിട്ട്. ജീവിതത്തിൽ ഇതുവരെയും അനുഭവിക്കാത്ത ഒരു ആകാംഷയുണ്ട് ആ വിളിക്ക് വേണ്ടിയുള്ള ഈ കാത്തിരിപ്പിന്.
ഇതിലൊക്കെ ഉപരി ഈ ദിവസങ്ങളിൽ കട്ടയ്ക്ക് കൂടെ നിന്ന നിങ്ങളോടാണ് വലിയ നന്ദി. സ്നേഹ സന്ദേശങ്ങൾക്ക്, പിൻബലത്തിന്, ആരോപണങ്ങൾക്ക്, വിലയിരുത്തലിന്, ശാസനയ്ക്ക്, വിമർശനങ്ങൾക്ക്, പരിഹാസത്തിന്, ട്രോളുകൾക്കു, എല്ലാറ്റിനും ഹൃദയത്തിന്റെ ഭാഷയിൽ മനസ്സ് നിറഞ്ഞ നന്ദി.
പുറത്താകാതെ തുടരുന്ന ബാക്കി മത്സരാർത്ഥികൾക്ക് ആശംസകൾ. ഇനി വീണ വന്നിട്ട് അവൾ എഴുതും സാവകാശം. ഞാൻ ഈ പേജിൽ നിന്നു വിടവാങ്ങുന്നു. GOOD BYE.
ഒരിക്കൽ കൂടി നന്ദി, എന്ന് വീണയുടെ ‘കണ്ണേട്ടൻ’. ഇതുവരെ അവളുടെ വിളി വന്നിട്ടില്ല. ഹെസ്സ സ്ട്രീറ്റിലെ ( ദുബായ് ) ഇനോക് പമ്പിൽ നിന്നാണ് ഈ എഴുതുന്നത്. ഇനി വിളി വന്നിട്ടേ മുമ്പോട്ടുള്ളു. ഇന്ന് ദുബായിക്ക് ഭയങ്കര സൗന്ദര്യം
Post Your Comments