GeneralLatest NewsMollywood

അമ്മയിൽ വീണ്ടും അംഗത്വം സ്വീകരിക്കുമോ? നിലപാട് വ്യക്തമാക്കി നടി രമ്യാ നമ്പീശന്‍

ഇപ്പോഴത്തെ സാഹചര്യങ്ങളോടുള്ള അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ് എന്റെ രാജി.

ഗായികയായും മികച്ച അഭിനേത്രിയായും കഴിവ് തെളിയിച്ച താര സുന്ദരിയാണ് രമ്യാ നമ്പീശന്‍. കൊച്ചിയില്‍ സുഹൃത്തായ നടി ആക്രമിക്കപ്പെട്ട പ്രതിഷേധിച്ചു നാല് താരങ്ങള്‍ താരസംഘടനായ ‘അമ്മ’യില്‍ നിന്നും രാജി വച്ചിരുന്നു. എന്നാല്‍ വീണ്ടും അമ്മയുടെ അംഗത്വം സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് രമ്യ.

സംഘടന തിരിച്ച് വിളിച്ച് അംഗത്വം തന്നാലും സ്വീകരിക്കില്ലെന്ന ശക്തമായ നിലപാടിലാണ് താരം.. റെഡ് എഫ്എമ്മിന്റെ റെഡ്കാര്‍പ്പറ്റിലാണ് തന്റെ വിട്ടു വീഴ്ച്ചയില്ലാത്ത നിലപാട് രമ്യ പരസ്യമാക്കിയത്. ഒരു സാഹചര്യത്തിലും ഇനി അമ്മയിലേക്ക് തിരിച്ചില്ല താരം പറയുന്നു.

”അമ്മ’യില്‍നിന്നു രാജി വയ്ക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യങ്ങളോടുള്ള അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ് എന്റെ രാജി. ഹീനമായ ആക്രമണം നേരിട്ട ഞങ്ങളുടെ സഹപ്രവര്‍ത്തകയോടു തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണു സംഘടന സ്വീകരിച്ചത്. ഞാന്‍ പ്രാഥമികമായി മനുഷ്യനായിരിക്കുന്നതില്‍ വിശ്വസിക്കുന്നു. നീതി പുലരട്ടെ.’ എന്നാണ് രാജി അറിയിച്ച് രമ്യ പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button