മലയാളത്തിന്റെ പ്രിയനടിമാരില്‍ ഒരാളായ ജയഭാരതിയുടെ ചെന്നൈയിലെ വീട്ടില്‍ മോഷണം. ഇത് ആസൂത്രണം ചെയ്ത മലയാളികളടക്കമുള്ള സംഘം പിടിയില്‍. 31 പവന് സ്വര്‍ണാഭരണമാണ് ഇവര്‍ കവര്‍ന്നത്. നടിയുടെ പരാതി ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളില്‍ പൊലീസ് ഇവരെ വലയിലാക്കി.
മാര്‍ച്ച് ഏഴിനായിരുന്നു ജയഭാരതി നുങ്കംപാക്കത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സെക്യൂറിറ്റി ജീവനക്കാരനും ഇയാളെ സഹായിച്ച മലയാളി ഡ്രൈവറുമടക്കമുള്ളവരാണ് പിടിയിലായത്. കോള്‍ ടാക്സി ഡ്രൈവറായ ഇബ്രാഹിമാണ് അറസ്റ്റിലായത്. കൂട്ടാളി നേപ്പാള്‍ സ്വദേശിയാണ്.
കഴിഞ്ഞ വര്‍ഷം സെക്യൂരിറ്റി ജോലിക്കാരനായി ജയഭാരതിയുടെ വീട്ടിലെത്തിയ ബഹദൂറാണ് പ്രധാനപ്രതി. ബഹദൂര്‍ അടുത്തിടെ പെട്ടെന്ന് ജോലി മതിയാക്കിയിരുന്നു. ഇതാണ് പൊലീസിന് സംശയമുണ്ടാകാന്‍ കാരണം. മോഷ്ടിച്ച സ്വര്‍ണമടക്കമുള്ളവ വില്ക്കാന് സഹായിച്ചതിനാണ് മലയാളി ഡ്രൈവര്‍ ഇബ്രാഹിം പിടിയിലായത്.
Post Your Comments