GeneralLatest NewsMollywood

ഇരുപതുവർഷത്തോളമായി അമ്മയുടെ മുൻപിൽ പൊങ്കാല ഇടുന്നു; പൊങ്കാല ട്രോളുകളെക്കുറിച്ച് നടി ചിപ്പി

ഞാൻ പാത്രക്കാരെ അറിയിച്ചല്ല എത്തുന്നത്. അവരായി കണ്ടുപിടിച്ചെത്തുന്നതാണ്. മുൻപ് ഞാനും കല്പന ചേച്ചിയുമെല്ലാം ഒരുമിച്ചായിരുന്നു െപാങ്കാല ഇടുന്നത്.

ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല സമര്‍പ്പിക്കാന്‍ ഭക്തലക്ഷങ്ങള്‍ എത്തി. എല്ലാ വര്‍ഷവും നടിമാര്‍ പൊങ്കാല അര്‍പ്പിക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. അതില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കുന്ന ഒരു മുഖമാണ് നടി ചിപ്പി. ‘ഇക്കൊല്ലം ചിപ്പി വരുമോ ഇല്ലയോ എന്ന് ഇവിടെ പലരും ചോദിച്ചു. എന്നാൽ ചിപ്പി വരും.. വരില്ലേ..? വരും..’ ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ സോഷ്യൽ ലോകത്ത് ചര്‍ച്ചയാകുന്ന ട്രോളുകളെക്കുറിച്ച് ചിപ്പി ഒരു മാധ്യമാത്തിനോട് പ്രതികരിച്ചു.

”ഞാൻ പാത്രക്കാരെ അറിയിച്ചല്ല എത്തുന്നത്. അവരായി കണ്ടുപിടിച്ചെത്തുന്നതാണ്. മുൻപ് ഞാനും കല്പന ചേച്ചിയുമെല്ലാം ഒരുമിച്ചായിരുന്നു െപാങ്കാല ഇടുന്നത്. അതുകൊണ്ട് തന്നെ ചാനലുകാരും ഫോട്ടോഗ്രാഫർമാരും എല്ലാമെത്തും. അതോടെ പൊങ്കാല കഴിഞ്ഞാൽ ഞങ്ങളുടെ ചിത്രം പത്രത്തിലും ചാനലിലും വരും. ഇത് സ്ഥിരമായതുകൊണ്ടാവും ഇൗ ട്രോളുകൾ. നിങ്ങൾ പത്രക്കാര് തന്നേയല്ലേ ഇതിന് കാരണം…’ ചിപ്പി സന്തോഷത്തോടെ ചോദിച്ചു.

”ഇരുപതുവർഷത്തോളമായി അമ്മയുടെ മുൻപിൽ പൊങ്കാല ഇടുന്നു. അത്രമാത്രം വിശ്വാസവും ഭക്തിയുമാണ് ആറ്റുകാൽ അമ്മയോട്. ഇത്തവണ കൊറോണ ഭീതിയൊക്കെ ഉണ്ടായതുകൊണ്ട് ഒരു പരിഭ്രമം തോന്നിയിരുന്നു. എന്നാൽ ഒഴിവാക്കാൻ തോന്നിയില്ല. കല്‍പന ചേച്ചി ഒപ്പമില്ലാത്ത സങ്കടമുണ്ട്. ചേച്ചി ഉള്ളപ്പോൾ ഞങ്ങളെല്ലാരും ഒരുമിച്ചായിരുന്നു പൊങ്കാലയ്ക്ക് എത്തുക. ആറ്റുകാലമ്മയുടെ അനുഗ്രഹമാണ് വീണ്ടും വീണ്ടും പൊങ്കാല ഇടാൻ എത്തിക്കുന്നതെന്നാണ് എന്റെ വിശ്വാസം. ട്രോളൻമാരോട് നിറഞ്ഞ സ്നേഹമാണ്. ട്രോളുകൾ കണ്ട് ഒരുപാട് ചിരിക്കാറുണ്ട്.’ ചിപ്പി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button