മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് നടി സാധിക, സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ നിലപാടുകള്‍ വ്യക്തമായി തുറന്നു പറയുകയും വിമര്‍ശനങ്ങളെ നേരിടാറുമുണ്ട്. എന്നാല്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട് സാധിക ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് വ്യാജമെന്ന് വ്യക്തമാക്കി യുണിസെഫ് രംഗത്തെത്തിയിരിക്കുകയാണ്.
ട്വിറ്ററിൽ കൂടി ‘താഴെ നല്‍കിയിരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് പ്രേക്ഷകരെ അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ പോസിറ്റിന്റെ രചയിതാവ് യൂനിസെഫ് കംബോഡിയ അല്ല. അറിയിപ്പുകള്‍ക്കായി യൂണിസെഫിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകള്‍ മാത്രം പിന്തുടരുക’ എന്നാണ് യൂണിസെഫിന്റെ ട്വീറ്റ്. സാധികയുടെ പോസ്റ്റും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ മാര്‍ച്ച് നാലിനാണ് നടി സാധിക കൊറോണയുമായി ബന്ധപ്പെട്ട വാര്‍ത്ത പങ്കുവെച്ചത്. 400-500 മൈക്രോ വ്യാസമുള്ള കൊറോണ വൈറസ് വലുപ്പമുള്ളതിനാല്‍ ഏത് മാസ്‌കും അതിന്റെ പ്രവേശനത്തെ തടയുമെന്നും വായുവിലൂടെ പകരില്ലെന്നുമുള്ള വിവരങ്ങളാണ് പോസ്റ്റില്‍ ഉള്ളത്. ഇതിനെ എതിർത്താണ് യുണിസെഫ് രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments