ഏറ്റവും ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് തല അജിത്ത്. ആരാധകരോട് സ്നേഹത്തോടെ വിനയത്തോടെ പെരുമാറുന്ന അജിത്ത് പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ അജിത്തിന്റെ ഫോട്ടോകള്‍ വൈറല്‍ ആകാറുണ്ട്. എന്നാല്‍ ഫാൻസ് അസോസിയേഷനില്‍ നിന്നും സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും എന്നും മാറി നില്ക്കുന്ന താരം കൂടിയാണ് അജിത്ത്. എന്നാല്‍ താരം വീണ്ടും ഫേസ്ബുക്കില്‍ വരുന്നുവെന്നു വാര്‍ത്ത. ഇതിനെതിരെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അജിത്ത്.
അജിത്ത് വീണ്ടും ഫേസ്ബുക്കില്‍ വരുന്നുവെന്ന് അജിത്ത് ഒപ്പിട്ട ലെറ്റര്‍ ഹെഡിലുള്ള വാര്‍ത്താക്കുറിപ്പ് പ്രചരിക്കുകയാണ്. എന്നാല്‍ അത് ശരിയല്ലെന്നാണ് അജിത്ത് വ്യക്തമാക്കിയിരിക്കുന്നത്. വ്യാജ ലെറ്റര്‍ഹെഡില്‍ വാര്‍ത്താക്കുറിപ്പ് എന്ന പേരില്‍ അജിത്തിന്റെ ഒപ്പോടെ പ്രചരിക്കുകയായിരുന്നു. ഫേസ്ബുക്ക് അക്കൗണ്ടോ മറ്റ് സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടോ ഇല്ലെന്ന് വ്യക്തമാക്കിയ അജിത് ഒരു ഫാൻ പേജിനെയും പിന്തുണയ്ക്കുന്നില്ലെന്നും പങ്കുവച്ചു. അജിത്തിന്റെ മാനേജരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments