CinemaGeneralLatest NewsMollywoodNEWS

കല്യാണം കഴിഞ്ഞ സമയത്ത് എനിക്ക് അത് വല്ലാത്ത ബുദ്ധിമുട്ടായി, ഇത് പറഞ്ഞ് എപ്പോഴും പൃഥ്വിയോട് ഞാൻ വഴക്കടിച്ചിരുന്നു ; വെളിപ്പെടുത്തലുമായി സുപ്രിയ മേനോൻ

രണ്ടുമൂന്ന് മാസം ഇതേ രീതിയിൽ പോയിക്കൊണ്ടിരുന്നപ്പോൾ എനിക്ക് വല്ലാത്ത ബുദ്ധിമുട്ടായി.

മലയാള സിനിമയിലെ പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയയും. സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും നിരവധി ആരാധകരാണ് സുപ്രിയ്ക്ക് ഉള്ളത്. ഭാര്യാഭർത്താന്മാർ എന്നതിനപ്പുറം നല്ല സുഹൃത്തുക്കൾ കൂടിയാണ് ഇരുവരും. കുറച്ചുകാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം 2011 ഏപ്രില്‍ 25നാണ് ഇവര്‍ വിവാഹിതരായത്. അലംകൃത എന്ന് പേരുളള മകളുമുണ്ട് ഇവര്‍ക്ക്. തെന്നിന്ത്യയിലെ തിരക്കുള്ള നായകനായ പൃഥ്വിരാജിനെയും മുംബൈയില്‍ പത്രപ്രവര്‍ത്തകയായിരുന്ന സുപ്രിയ മേനോനേയും ഒന്നിപ്പിച്ചത് പുസ്‌തകങ്ങളായിരുന്നു. വിവാഹത്തോടെ ജേർണലിസം എന്ന കരിയർ സുപ്രിയ
ഉപേക്ഷിച്ചെങ്കിലും സിനിമാ നിർമാണമേഖലയിൽ സജീവമാണ് താരം. ഇപ്പോഴിതാ വിവാഹത്തോടെ കരിയർ ബാലൻസ് ചെയ്യുന്ന കാര്യത്തിൽ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് പറയുകയാണ് താരം.  മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിലാണ് സുപ്രിയ ഇതിനെ കുറിച്ച് പറയുന്നത്.

“കല്യാണം കഴിഞ്ഞ് ഞാൻ ജോലിയിലേക്ക് തിരിച്ചു പോയിരുന്നു. ആ സമയത്ത് ഹിന്ദി സിനിമ ചെയ്യുന്ന സമയമായിരുന്നതു കൊണ്ട് പൃഥ്വിയും മുംബൈയിൽ ഉണ്ടായിരുന്നു. ആ സിനിമയ്ക്കു ശേഷം വീണ്ടും മലയാളത്തിൽ തിരക്കായപ്പോൾ പൃഥ്വി കേരളത്തിലും ‍ഞാൻ മുംബൈയിലുമായി. എല്ലാ വെള്ളിയാഴ്ചയും ഞാൻ കേരളത്തിലേക്ക് വരും, തിങ്കളാഴ്ച രാവിലെ വീണ്ടും മുംബൈയിലേക്ക് പോകും . രണ്ടുമൂന്ന് മാസം ഇതേ രീതിയിൽ പോയിക്കൊണ്ടിരുന്നപ്പോൾ എനിക്ക് വല്ലാത്ത ബുദ്ധിമുട്ടായി. അന്നൊക്കെ ഞാൻ പൃഥ്വിയോട് വഴക്കടിച്ചിരുന്നു. എല്ലാ ആഴ്ചയും ഞാൻ ലീവെടുത്ത് വരും, പൃഥ്വിക്ക് ഒന്നു മുംബൈയിലേക്ക് വന്നൂടെ എന്നു ചോദിക്കും. പക്ഷേ, ഒരു ഹീറോ ലീവെടുത്താൽ ഒരു പ്രൊഡ്യൂസർക്ക് എത്ര ബുദ്ധിമുട്ടുണ്ടാകുമെന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി. കുടുംബം വേണോ ജോലി വേണോ എന്നൊരു ഘട്ടം എത്തിയപ്പോൾ ഞാൻ കുടുംബം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു എന്നും സുപ്രിയ പറഞ്ഞു .

shortlink

Related Articles

Post Your Comments


Back to top button