സിനിമാ മേഖലയിൽ നടികള്‍ക്ക് മാത്രമല്ല കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളെതെന്ന് പറയുകയാണ് സംവിധായിക സുധ രാധിക. സിനിമയിലെത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞുവെങ്കിലും സുധയ്ക്ക് ഇൻഡസ്ട്രിയിൽ വ്യക്തമായ ഒരു ചുവടുവയ്പ്പ് സാദ്ധ്യമായത് ഈ അടുത്ത കാലത്ത് മാത്രമാണ്. സിനിമ എന്നത് പുരുഷന് പലവിധമുള്ള സൗകര്യങ്ങളും പ്രത്യേക അധികാരങ്ങളും നല്കുന്ന ഒന്നാണെന്നാണ് സുധ രാധിക പറയുന്നത്. ഇതിലൂടെ ഒരു സ്ത്രീ സിനിമ പ്രവര്‍ത്തകയെ സിനിമ അവഗണിക്കുകയാണ് ചെയ്യുന്നതെന്നും ഇവർ പറയുന്നു. കേരളകൗമുദി ഓൺലൈന്‍ നൽകിയ അഭിമുഖത്തിലാണ് സുധ രാധിക ഇതിനെ കുറിച്ച് പറയുന്നത്. പുറം രാജ്യങ്ങളില്‍ വനിതാ ടെക്നീഷ്യന്മാര്ക്ക് ബഹുമാനം ലഭിക്കുമ്പോള്‍ ഇവിടെ അവരെ കഴിവ് കുറഞ്ഞവരായാണ് സിനിമാ പ്രവര്‍ത്തകര്‍ കാണുന്നതെന്നും സുധ രാധിക വ്യക്തമാക്കി.
‘സിനിമാ നടിമാര്‍ക്ക് മാത്രമല്ല സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീ ടെക്നീഷ്യന്മാര്ക്കും ലൈംഗിക ചൂഷണത്തെ നേരിടേണ്ടതായി വരാറുണ്ട്. നടികള്‍ക്ക് കാസ്റ്റിംഗ് കൗച്ച് ഉള്ളതുപോലെ ഒരു സംവിധായിക ചെന്ന് അഭിനയിക്കാന്‍ വിളിച്ചാൽ കൂടെ കിടക്കാമോ എന്ന് ചോദിക്കാന്‍ യാതൊരു മടിയുമില്ലാത്ത ആര്‍ട്ടിസ്റ്റുകള്‍, പുരുഷന്മാര് നിരവധിയുണ്ട്. നിര്‍മാതാക്കള്‍ ആണെങ്കില്‍ കൂടി ഇതായിരിക്കും നമ്മുടെ മുമ്പിലേക്ക് ആദ്യം വയ്ക്കുന്ന കണ്ടീഷന്‍.’
‘അതുകൊണ്ട് ഇതിനെ അതിജീവിക്കുകയാണ് വേണ്ടത്. സിനിമ ഒറ്റയ്ക്ക് ചെയാനാകുന്ന ഒരു കാര്യം അല്ലല്ലോ. ഒരുപാട് പേര് സഹകരിച്ചാല്‍ മാത്രമേ സിനിമ നിര്‍മ്മിക്കാന്‍ പറ്റുകയുള്ളൂ. ഞാന്‍ ഈ പറഞ്ഞ എല്ലാ കഷ്ടപ്പാട്ടുകളിലൂടെയും കടന്നുവന്ന ഒരാളാണ് സുധ രാധിക പറഞ്ഞു.
Post Your Comments