CinemaGeneralMollywoodNEWS

അഭിനയം അറിയാതെ സംഭവിച്ചത്: നിര്‍മിക്കാന്‍ തയ്യാറെടുക്കുന്ന വമ്പന്‍ ചിത്രത്തെക്കുറിച്ച് സാന്ദ്ര തോമസ്‌

അഭിനയം യാദൃശ്ചികമായി സംഭവിച്ചതാണ്

മലയാള സിനിമയുടെ നിര്‍മ്മാണ രംഗത്ത് തുടരാനാണ് തന്റെ ആഗ്രഹമെന്നും അഭിനയം ഇഷ്ടമുണ്ടായിട്ട് ചെയ്ത ജോലി അല്ലെന്നും വ്യക്തമാക്കുകയാണ് സാന്ദ്ര തോമസ്‌. താന്‍ മലയാള സിനിമയില്‍ അടുത്തതായി നിര്‍മ്മിക്കുന്ന ബിഗ്ബഡ്ജറ്റ് സിനിമയെക്കുറിച്ചും സാന്ദ്ര ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

‘ഞാനൊരിക്കലും സിനിമയെ സ്വപ്നം കണ്ടിട്ടില്ല. ഒരു ബിസിനസ് എന്ന രീതിയിലാണ്‌ കണ്ടത്. അതുകൊണ്ട് സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തപ്പോള്‍ പ്രയാസമൊന്നും തോന്നിയില്ല. ഉടന്‍ തന്നെ നിര്‍മ്മാണ രംഗത്തേക്ക് മടങ്ങി വരാനാണ് തീരുമാനം. സാന്ദ്ര തോമസ്‌ പ്രൊഡക്ഷന്‍സിലൂടെയാകും മടങ്ങി വരവ്. ‘ഭൂമി’ എന്നൊരു ഡ്രീം പ്രോജക്റ്റ് ആണ് പ്ലാന്‍ ചെയ്യുന്നത്. എല്ലാം നന്നായി വരുമെന്നാണ് പ്രതീക്ഷ. അടുത്ത വര്‍ഷമുണ്ടാകും . ഇതിനിടയില്‍ എന്റെ അച്ഛന്റെ നിര്‍മ്മാണ കമ്പനിയായ റൂബി ഫിലിംസ് നിര്‍മ്മിച്ച എടക്കാട് ബെറ്റാലിയന്റെ ഭാഗമായിരുന്നു. അതുപോലെ ‘കള്ളന്‍ ഡിസൂസ’ എന്ന ചിത്രത്തിന്റെയും ഭാഗമായി. അതിന്റെ പോസ്റ്റ്‌ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണ്, അടുത്ത വര്‍ഷം റിലീസ് ചെയ്യും. അഭിനയിക്കാന്‍ ധാരാളം അവസരങ്ങള്‍ വരുന്നുണ്ട്. താല്പ്പര്യം ഇല്ലാത്തത് കൊണ്ടാണ് സ്വീകരിക്കാത്തത്. അഭിനയം യാദൃശ്ചികമായി സംഭവിച്ചതാണ്. നിര്‍മ്മാണത്തിനിടെ അപ്രതീക്ഷിതമായി ലഭിച്ചതാണ് എല്ലാ വേഷങ്ങളും. ഒരിക്കലും എനിക്ക് അഭിനയം വലിയ ഇഷ്ടമുണ്ടായിരുന്നില്ല’

shortlink

Related Articles

Post Your Comments


Back to top button